Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൻഡിക്കൂട്ടിെൻറ...

'ബൻഡിക്കൂട്ടി'െൻറ വൃത്തിയാക്കൽ തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: മാൻഹോൾ ശുചീകരണ റോബോട്ടി​െൻറ പൊതുനിരത്തുകളിലെ ശുചീകരണം തുടങ്ങി. ബുധനാഴ്ച വഞ്ചിയൂർ ചിറക്കുളം റോഡിലെ മാൻഹോളുകളിലെ മാലിന്യം നീക്കിയാണ് നിരത്തുകളിലെ ശുചീകരണം ആരംഭിച്ചത്. വാട്ടർ അതോറിറ്റി ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യന്ത്രമനുഷ്യ​െൻറ പ്രവർത്തനോദ്ഘാടനം നിർവഹിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് പൊതുനിരത്തിലെ െഡ്രയ്നേജ് സംവിധാനത്തിലെ മാൻഹോൾ വൃത്തിയാക്കൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ആറ്റുകാൽ പൊങ്കാലക്ക് മുന്നോടിയായി നഗരത്തിലെ മാൻഹോളിലെ മാലിന്യം നീക്കാൻ 'ബൻഡിക്കൂട്ടി'നെ ഉപേയാഗിക്കുമെന്ന് നേരത്തേ ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പ്രഖ്യാപിച്ചിരുന്നു. 'ബൻഡിക്കൂട്ട്' രൂപകൽപന ചെയ്ത സ്റ്റാർട്ടപ്പായ ജ​െൻറോബോട്ടിക്സിലെ അംഗങ്ങളായ അരുൺ ജോർജ്, ടി.വി. നിഖിൽ എന്നിവരുടെയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് തൊഴിലാളികൾ മാൻഹോളുകൾ ശുചിയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story