Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുകാൽ പൊങ്കാല:...

ആറ്റുകാൽ പൊങ്കാല: ഒരുക്കം സജ്ജം

text_fields
bookmark_border
തിരുവനന്തപുരം: ശക്തിസ്വരൂപിണി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് പുണ്യം നേടാനുള്ള ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് ഇനി ഒരുനാൾ മാത്രം. ഭക്തരെ വരവേൽക്കാൻ തലസ്ഥാന നഗരവും ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് പൊങ്കാല. ഉത്സവത്തിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റും അറിയിച്ചു. രാവിലെ 10.15ന് പുണ്യാഹത്തിനുശേഷം ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൾശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതിനുശേഷം ദീപം സഹ മേൽശാന്തിക്ക് കൈമാറും. സഹമേൽശാന്തി ദീപം വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും അഗ്നി പകരും. തുടർന്ന് ലക്ഷക്കണക്കിന് അടുപ്പുകളിൽ തീ പടരും. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 7.45നാണ് കുത്തിയോട്ടം ചൂരൽക്കുത്തും പുറത്ത് എഴുന്നള്ളിപ്പും നടക്കും. ഉത്സവത്തിന് ഒരു നാൾ ബാക്കിനിൽക്കെ സർക്കാറി​െൻറ വിവിധ വകുപ്പുകൾ സജീവമായി രംഗത്തുണ്ട്. നഗരസഭ 3000 തൊഴിലാളികളെയാണ് ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ളത്. വൈദ്യുതി ബോർഡ് തെരുവുവിളക്കുകളെല്ലാം കത്തിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ടാങ്കുകൾ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അത്യാഹിതങ്ങൾ ഉണ്ടായാൽ ഇടപെടാൻ ഫയർ ഫോഴ്സ് യൂനിറ്റുകൾ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകപ്പ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ നാലായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷ വകുപ്പ് പ്രദേശത്തെ കടകളിൽ പരിശോധന നടത്തുന്നുണ്ട്. പൊങ്കാലയിടാൻ പ്രദേശത്തെ പ്രധാന സ്ഥലങ്ങളിൽ അടുപ്പുകൾ കൂട്ടി ഭക്തർ സ്ഥലംപിടിച്ച് തുടങ്ങി. നാട്ടുകാരും സന്നദ്ധ സംഘടനകളും നടത്തിപ്പിനായി വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, നിലവിലെ ആചാരാനുഷ്ഠാനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. പതിറ്റാണ്ടുകളായി നടക്കുന്ന ആചാരമാണിത്. ഇതിനെതിരെ നടക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇക്കാര്യങ്ങളിൽ തർക്കത്തിനോ പരാതിക്കോ ഇല്ലെന്നും അവർ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈകോടതിയെ പലരും സമീപിച്ചപ്പോൾ അനുകൂലമായി വിധിയാണ് ഉണ്ടായതെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ആർ. രവീന്ദ്രൻ നായർ, പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള, സെക്രട്ടറി കെ. ശിശുപാലൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 983 ബാലന്മാരാണ് കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story