Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരമ്പരാഗത...

പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി എൽ.ഇ.ഡി െെലറ്റ് ഉപയോഗിച്ചുള്ള മത്സ‍്യബന്ധനം

text_fields
bookmark_border
മറ്റ് സംസ്ഥാനങ്ങളിൽ െെലറ്റ് ഉപയോഗിച്ച് മത്സ‍്യബന്ധനം നടത്തുന്നത് നിരോധിച്ചിരിക്കുന്നിനാൽ തമിഴ്നാട്ടിൽനിന്നുള്ള വള്ളങ്ങളാണ് െെലറ്റ് ഉപയോഗിച്ച് മത്സ‍്യബന്ധനം നടത്തുന്നത് കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന വലകളുപയോഗിച്ചാണ് വൻകിട േട്രാളറുകൾ കടലിൽ മത്സ്യബന്ധനം നടത്തുന്നത് വലിയതുറ: വള്ളങ്ങളും ബോട്ടുകളും കടലിൽ എൽ.ഇ.ഡി െെലറ്റ് ഉപയോഗിച്ച് നടത്തുന്ന മത്സ‍്യബന്ധനം പരമ്പരാഗത മത്സ‍്യെത്താഴിലാളികൾക്ക് തിരിച്ചടിയാകുന്നു. രാത്രിയിൽ കടലിൽ മത്സ‍്യബന്ധനം നടത്തുന്ന വള്ളങ്ങളും ബോട്ടുകളുമാണ് മത്സ‍്യങ്ങളെ കൂട്ടത്തോടെ ആകർഷിക്കാനാ‍യി വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി െെലറ്റുകൾ ഉപയോഗിക്കുന്നത്. ഇതേ തുടർന്ന് കൂട്ടമായി എത്തുന്ന മത്സ‍്യങ്ങൾ കുറെസമയം െെലറ്റി​െൻറ പ്രകാശത്തിൽ നിൽക്കുമ്പോൾ കണ്ണുകൾക്ക് മങ്ങലേറ്റ് കടലി​െൻറ അടിത്തട്ടിലേക്ക് പോകും. പിന്നീട് പകൽസമയത്ത് കടലി​െൻറ മുകൾതട്ടിലേക്ക് ഇവ വരാറില്ല. പലപ്പോഴും ഇത് അടിത്തട്ടിലെ ജീവികൾക്ക് ഇരയാകാറാണ് പതിവ്. ഇതുകാരണം പകൽ തീരത്തുനിന്ന് എഴ് നോട്ടിക്കൽ െെമലിനുള്ളിൽ മത്സ‍്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾക്ക് മത്സ‍്യങ്ങൾ കിട്ടാതെപോകുന്ന അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിൽ െെലറ്റ് ഉപയോഗിച്ച് മത്സ‍്യബന്ധനം നടത്തുന്നത് നിരോധിച്ചിരിക്കുന്നിനാൽ തമിഴ്നാട്ടിൽനിന്നുള്ള വള്ളങ്ങളാണ് െെലറ്റ് ഉപയോഗിച്ച് മത്സ‍്യബന്ധനം നടത്തുന്നത്. ഇതിന് എതിരെ നടപടിയെടുക്കാൻ അധികൃതർ തയാറായിെല്ലങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി പരമ്പരാഗത മത്സ‍്യെത്താഴിലാളികൾ രംഗത്തിറങ്ങുമെന്ന് കമ്പവല തൊഴിലാളി സംസ്ഥാന പ്രസിഡൻറ് ടോണി ഒളിവർ പറഞ്ഞു. ഇതിന് പുറമേ കടലിൽനിന്ന് 56 ഇനം ചെറുമത്സ‍്യങ്ങളെ പിടികൂടുന്നത് നിരോധിച്ചിരുന്ന സർക്കാർ ബോട്ട് സമരത്തെ തുടർന്ന് ഇതിൽ ഇളവ് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതും പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾക്ക് വരുംനാളുകളിൽ തിരിച്ചടിയാകും. അതേസമയം കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന വലകളുപയോഗിച്ചാണ് വൻകിട േട്രാളറുകൾ കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതുകാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ ഇല്ലാതായിരിക്കുന്നു. പെലാജിക് േട്രാൾനെറ്റ്, മിഡ് വാട്ടർ േട്രാൾനെറ്റ് എന്നിവ ഉപയോഗിച്ച് േട്രാളിങ് ബോട്ടുകൾ നടത്തുന്നതും മത്സ്യസമ്പത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. പെലാജിക് േട്രാൾ വലകളുപയോഗിച്ച് രണ്ട് ബോട്ടുകളുടെ സഹായത്താൽ നടത്തുന്ന ബുൾ േട്രാളിങ് ഇന്ത്യൻ തീരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഏതാണ്ട് ആയിരത്തോളം േട്രാൾ ബോട്ടുകൾ ഇത്തരം വലകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വളർച്ചയെത്താത്ത മത്സ്യങ്ങളാണ് അധികവും ഇത്തരം വലകളിൽ കുടുങ്ങുന്നത്. ഇതുമൂലം പല മീനുകൾക്കും വംശനാശം സംഭവിക്കുന്നുണ്ട്. ഇത്തരം മീനുകളെ പിടിക്കുന്നത് നിരോധിച്ചിരിക്കുകയാെണങ്കിലും നിരോധനം കാറ്റിൽപ്പറത്തിയാണ് മത്സ്യബന്ധനം നടക്കുന്നത്. വളം നിർമാണത്തിനാണ് വളർച്ചയെത്താത്ത മീനുകളെ കൊണ്ടുപോകുന്നത്. ഇതിന് പുറമേ കടൽ വാളകളും ഞണ്ടുകളും പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ, ജില്ലയുടെ തീരങ്ങളിൽ ഇത്തരം മത്സ‍്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് വ‍്യാപകമായി നടക്കുന്നു. 'റിബൻ ഫിഷ്' എന്നറിയപ്പെടുന്ന വാളക്കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ പിടിക്കുന്നത്. ഇതുകാരണം സുലഭമായി ലഭിച്ചിരുന്ന വാളകൾ കിട്ടാത്ത അവസ്ഥയാണ്. കേരളത്തി​െൻറ അതിർത്തി പ്രദേശമായ മുട്ടം, കുളച്ചൽ പ്രദേശങ്ങളിലും ഇത്തരം മീനുകൾ പിടിച്ചെടുക്കുന്നുണ്ട്. ഒരുദിവസം 40 ടൺ മീനാണ് ഓരോ ബോട്ടുകാരും പിടിച്ചെടുക്കുന്നത്. കിലോക്ക് 15 രൂപ മുതൽ 20 രൂപ വരെയാണ് ഇതിന് വിലകിട്ടുന്നത്. ഇത് വളർച്ച എത്തിയാൽ രണ്ടുകിലോ തൂക്കംവരെ ഉണ്ടാകും. മൂന്നുമാസം കൊണ്ടാണ് വാള പൂർണവളർച്ചയിൽ എത്തുന്നത്. ഇത്തരം മീനുകൾക്ക് കിലോ 200 രൂപ വരെ വില ലഭിക്കും. ഇത്തരം മീനുകൾ ചീയുന്നതുകൊണ്ട് ഉണക്കാനും പൊടിക്കാനും സൗകര്യപ്രദമാണ്. അതുകൊണ്ട് ഇത് കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഐസ് ഉപയോഗിക്കാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ രൂക്ഷഗന്ധം ഉണ്ടാകാറുണ്ട്. വളർച്ചയെത്താത്ത ഞണ്ടുകൾ പിടിച്ചെടുത്ത് തീരത്തുതന്നെ ഉണക്കിയാണ് കൊണ്ടുപോകുന്നത്. ആറ് മുതൽ എട്ട് മാസം വരെയാണ് ഞണ്ടുകൾക്ക് പൂർണ വളർച്ചയെത്താൻ വേണ്ടത്. ഇതും വളത്തിനും ചില മരുന്നുകൾക്കുമാണ് ഉപയോഗിക്കുന്നത്. വളർച്ചയെത്താത്ത ചെമ്മീനുൾപ്പെടെയുള്ള മറ്റ് മീനുകളും പിടിക്കുന്നതിനും നിയന്ത്രണം ഉണ്ടെങ്കിലും ഇവ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story