Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമറവിബാധിച്ച, മരവിച്ച...

മറവിബാധിച്ച, മരവിച്ച മനസ്സുള്ള ജനതയായി ഇന്ത്യക്കാർ മാറുന്നു ^ബെന്യാമിന്‍

text_fields
bookmark_border
മറവിബാധിച്ച, മരവിച്ച മനസ്സുള്ള ജനതയായി ഇന്ത്യക്കാർ മാറുന്നു -ബെന്യാമിന്‍ നെടുമങ്ങാട്: മറവിബാധിച്ച, മരവിച്ച മനസ്സുള്ള ജനതയായി ഇന്ത്യക്കാർ മാറുകയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. മനസ്സുകൊണ്ട് സ്വദേശത്തുനിന്ന് പുറത്താക്കപ്പെടുന്ന ജനതയുടെ എണ്ണം ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം നേതാവുമായ കെ.വി. വാസുദേവ​െൻറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധതാവാദം ഫാഷിസത്തി​െൻറ മറ്റൊരു മുഖമാണ്. മറവിയില്‍ ആണ്ടുപോയ ജനതയെ വശത്താക്കാന്‍ എളുപ്പമാണെന്ന് ഭരണവർഗവും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു. എസ്.കെ. ആശാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷതവഹിച്ചു. ബി. നാഗപ്പന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി.പി.എം പൂവത്തര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു. ഡോ. ബി. ബാലചന്ദ്രന്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story