Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഷ്​ടപരിഹാരം...

നഷ്​ടപരിഹാരം കിട്ടിയാലേ കടമുറികൾ ഒഴിയൂ ^ബഹുജന സമിതി

text_fields
bookmark_border
നഷ്ടപരിഹാരം കിട്ടിയാലേ കടമുറികൾ ഒഴിയൂ -ബഹുജന സമിതി ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിൽ കച്ചവടക്കാർക്ക് നഷ്ടപരിഹാര തുക നൽകാതെ കടകൾ ഒഴിഞ്ഞുകൊടുക്കില്ലെന്ന് ബഹുജന സമിതി പ്രവർത്തകയോഗം തീരുമാനിച്ചു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക പ്രാവച്ചമ്പലം മുതൽ കൊടിനടവരെ കച്ചവടക്കാർക്കും കടയിലെ തൊഴിലാളികൾക്കും ലഭിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ ടൗൺ മുതൽ വഴിമുക്കുവരെയുള്ള കച്ചവടക്കാർ കടകൾ ഒഴിയില്ല. പ്രസിഡൻറ് എം. നിസ്താർ അധ്യക്ഷതവഹിച്ചു. എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. കൺവീനർ വി. വിജയരാജ്, ആർ.സി തെരുവ് ക്രിസ്തുദാസ്, എൻ.എസ്. ആമിന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story