Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി.പി. സത്യ​െൻറ...

'വി.പി. സത്യ​െൻറ' ടീമിനോട്​ ജോ പോൾ അഞ്ചേരിക്കും കൂട്ടർക്കും തോൽവി

text_fields
bookmark_border
തിരുവനന്തപുരം: നാളുകൾക്ക് ശേഷം ബൂട്ടണിഞ്ഞ മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിക്ക് മുന്നിലെത്തിയത് കളിക്കളത്തിലെ കൂട്ടുകാരൻ 'വി.പി. സത്യനും' കൂട്ടരും. അവരുടെ പരിശീലക വേഷത്തിൽ മറ്റൊരു സഹതാരം െഎ.എം. വിജയനും. എണ്ണം പറഞ്ഞ ഒരു ഗോളിന് 'സത്യനും കൂട്ടരും' ജയിക്കുകയും ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി മാധ്യമസ്ഥാപനങ്ങള്‍ക്കായി നടത്തിയ കേസരി റൊമാന ഫുട്ബാള്‍ ടൂര്‍ണമ​െൻറി​െൻറ ഭാഗമായി നടന്ന സെലിബ്രിറ്റി മത്സരത്തിലാണ് അഞ്ചേരി അണിനിരന്ന എം.എൽ.എമാരുടെ ടീമും വി.പി. സത്യ​െൻറ ജീവിതം പറഞ്ഞ 'ക്യാപ്റ്റൻ' സിനിമയിലെ താരങ്ങളും ഏറ്റുമുട്ടിയത്. വാശിയേറിയ മത്സരത്തി​െൻറ ആദ്യപകുതിയില്‍ ക്യാപ്റ്റന്‍ ടീമിലെ രഞ്ജിത് രാജി​െൻറ വകയായിരുന്നു വിജയഗോള്‍. ഇരുടീമും മികച്ച മുന്നേറ്റം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍, എല്‍ദോ എബ്രഹാം, രാജു എബ്രഹാം, ടി.വി. രാജേഷ്, ആര്‍. രാജേഷ്, വി. ജോയ്, കെ. ബാബു, എ.എം. ആരിഫ് എന്നിവരാണ് എം.എല്‍.എമാരുടെ ടീമില്‍ അണിനിരന്നത്. സംവിധായകന്‍ എം.എ. നിഷാദ്, നടന്‍ കൈലാഷ്, അരുണ്‍ ബെന്നി, ഷഫീഖ് റഹ്മാന്‍, മണിക്കുട്ടന്‍, വിനോദ്, ഇര്‍ഷാദ്, റാഷിദ്, സുവാദ്, എസ്.എന്‍ രാജേഷ് എന്നിവർ ക്യാപ്റ്റന്‍ ടീമിന് വേണ്ടി ബൂട്ടണിഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേസരി റൊമാന ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഫൈനലില്‍ മനോരമയെ സഡൻഡെത്തില്‍ 6-5ന് പരാജയപ്പെടുത്തി മാതൃഭൂമി ജേതാക്കളായി. കായിക മന്ത്രി എ.സി. മൊയ്തീന്‍ ട്രോഫിയും സമ്മാനത്തുകയും സമ്മാനിച്ചു. ടൂര്‍ണമ​െൻറിലെ മികച്ച കളിക്കാരന്‍- ശ്രീനാഥ് (മനോരമ), ഗോള്‍കീപ്പര്‍- ശിവജി (മംഗളം), ഡിഫന്‍ഡര്‍- രാഹുല്‍ (മാതൃഭൂമി), ടോപ് സ്‌കോറര്‍- കൃഷ്ണചന്ദ്രന്‍ (അമൃത), ഫെയര്‍ പ്ലേ- (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ഗോള്‍- ജയകുമാര്‍ (കേരള കൗമുദി) എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. വനിത ഷൂട്ടൗട്ടിലെ വിജയികളായ ന്യൂസ് 18ഉം റണ്ണേഴ്‌സ് അപ്പായ ഏഷ്യാനെറ്റ് ന്യൂസും പുരസ്‌കാരം ഏറ്റുവാങ്ങി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നടന്‍ ജയസൂര്യയും ക്രിക്കറ്റ് താരം സഞ്ജു വി. സാംസണും ടീമംഗങ്ങളെ പരിചയപ്പെട്ടു. ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, തോബിയാസ്, റൊമാന ചെയര്‍മാന്‍ പി. പ്രദീപ് കുമാര്‍, കെ. ബിനീഷ്, വരുണ്‍ ചന്ദ്രന്‍, കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആര്‍. കിരണ്‍ബാബു, കോവളം എഫ്.സിയുടെ എബിൻ റോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സഞ്ജു വി. സാംസണ്‍ ഓഖി ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറി. അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ടിലേക്കും അഞ്ചു ലക്ഷം രൂപ ലത്തീന്‍ അതിരൂപതക്കുമാണ് നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story