Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമസഭയിലെ അക്രമം:-...

നിയമസഭയിലെ അക്രമം:- കേസ് പിൻവലിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി ^യുവമോർച്ച

text_fields
bookmark_border
നിയമസഭയിലെ അക്രമം:- കേസ് പിൻവലിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി -യുവമോർച്ച തിരുവനന്തപുരം: നിയമസഭയിൽ അക്രമം നടത്തിയ എൽ.ഡി.എഫ് എം.എൽ.എ മാർക്കെതിരെയുള്ള കേസ് പിൻവലിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് രഞ്ജിത് ചന്ദ്രൻ. യുവമോർച്ച നിയമസഭ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസ് പിൻവലിക്കേണ്ടത് സർക്കാറല്ല കോടതിയാണ്. പ്രോസിക്യൂഷൻ വേണോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറാണ് തീരുമാനിക്കേണ്ടത് എന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ കേസ് പിൻവലിച്ചത്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസി​െൻറ മൗനവും ഒത്തുതീർപ്പി​െൻറ ഭാഗമായിട്ടാണ് അദ്ദേഹം പറഞ്ഞു. സെക്രേട്ടറിയറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സ്പെൻസർ ജങ്ഷനിൽ പൊലീസ് തടഞ്ഞു. ജില്ല പ്രസിഡൻറ് ജെ.ആർ. അനുരാജ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി സജി, സംസ്ഥാന സെക്രട്ടറി രാഗേന്ദു എന്നിവർ സംസാരിച്ചു. ജില്ല നേതാക്കളായ ചന്ദ്രകിരൻ, സതീഷ്, നന്ദു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story