Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമക്കളുടെ ഗണിതപഠനം...

മക്കളുടെ ഗണിതപഠനം അനായാസമാക്കാൻ അമ്മമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി

text_fields
bookmark_border
നെയ്യാറ്റിൻകര: മക്കളുടെ ഗണിതപഠനം അനായാസമാക്കാൻ അമ്മമാരുടെ ഒത്തുചേരൽ. കുട്ടികൾ ഏറെ പ്രയാസം നേരിടുന്ന ഗണിതശേഷികൾ പഠനോപകരണങ്ങൾ ഉപയോഗിച്ച് കുട്ടികളിലെത്തിക്കാനുള്ള പഠനോപകരണ നിർമാണ ശിൽപശായാണ് അമ്മമാരുടെ കൂട്ടായ്മയായി മാറിയത്. സംഖ്യാബോധം ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡുകൾ, അടിസ്ഥാന ഗണിതശേഷികൾ, സംഖ്യാ വ്യാഖ്യാനം, സംഖ്യാ വിശകലനം, സ്ഥാനവില എന്നിവ ലക്ഷ്യമാക്കിയുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഗുണന ക്രിയകൾ സ്വായത്തമാക്കാനുള്ള വളഗണിത സാമഗ്രികൾ എന്നിവ സംഘം ചേർന്ന് രക്ഷാകർത്താക്കൾ നിർമിച്ചു. ഫോം ബോർഡുകൾ, സൺ പാക്ക് ഷീറ്റുകൾ, മുത്തുകൾ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പഠനോപകരണങ്ങൾ നിർമിച്ചത്. പാറശ്ശാല ഗവ.എൽ.പിഎസ്, സാമുവൽ എൽ.എം.എസ്.എൽ.പി.എസ്, ക്ഷേത്ര നട എൽ.പി.എസ്, തമിഴ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ 40ഒാളം രക്ഷാകർത്താക്കൾ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറുമാരായ ജിഗിൻ കുമാർ, ആർ. ഷീജ, മാതൃസംഗമം ഭാരവാഹികളായ ആർ. സുജാത, സി. ഗ്ലാരജോൺ എന്നിവരും പങ്കെടുത്തു. കുട്ടികളുടെ പഠനത്തിൽ രക്ഷാകർത്താക്കളുടെ സഹായത്തോടൊപ്പം ബഹുമുഖ ബുദ്ധിവികാസ സാധ്യതകൾ ഉറപ്പിക്കാനും കൂട്ടിച്ചേരൽ സഹായിച്ചെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മക്ക് ബി.ആർ.സി പരിശീലകൻ എ.എസ്. മൻസൂർ, കോ-ഓർഡിനേറ്റർമാരായ റാം സുജിൻ, ബീജ ഡി.എസ്, വീണ ബി. നായർ, സന്ധ്യ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story