Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഴുതാനത്ത്​...

വഴുതാനത്ത്​ ബാലചന്ദ്രന്​ വൈസ്​മെൻ അവാർഡ്​

text_fields
bookmark_border
ശാസ്താംകോട്ട: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടുന്ന വൈസ്മെൻ ഇൻറർനാഷനൽ ഇന്ത്യ ഏരിയായിലെ മികച്ച റീജനൽ ഡയറക്ടറായി സൗത്ത് വെസ്റ്റ് ഇന്ത്യ റീജനൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രനെ തെരഞ്ഞെടുത്തു. ബംഗളൂരു േഹാട്ടൽ താജിൽ നടന്ന ഇന്ത്യ ഏരിയാ കൺവെൻഷനിൽ ഏരിയാ പ്രസിഡൻറ് ജിതിൻജോയി ആലപ്പാടിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പുതിയ ഇന്ത്യ ഏരിയാ പ്രസിഡൻറ് ഡോ. കെ.സി. സാമുവലി​െൻറ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങി​െൻറ ഉദ്ഘാടനം മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജാവദ് റഹിം നിർവഹിച്ചു. മുൻ ഇൻറർനാഷനൽ പ്രസിഡൻറ് െഎസക്ക് പാലത്തുങ്കൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. കടത്തിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധരെ യുവാക്കൾ മർദിച്ചവശരാക്കി ഓച്ചിറ: കൊട്‌നാട്ട് ജങ്ഷന് സമീപമുള്ള സ്‌പെയര്‍പാട്‌സ്‌ കടയുടെ തിണ്ണയില്‍ കിടന്നുറങ്ങിയ വൃദ്ധരെ യുവാക്കൾ മർദിച്ചവശരാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അക്രമത്തി​െൻറ ദൃശ്യങ്ങള്‍ സമീപത്തെ ഷോപ്പിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദനമേറ്റ തിരുവനന്തപുരം, കുതിരക്കുളം, കരിക്കകത്ത് വീട്ടില്‍ ശശിയെ (60) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വൃദ്ധൻ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്തേവാസിയാണ്. ഉറങ്ങിക്കിടന്ന വൃദ്ധരെ വെള്ള ഷര്‍ട്ടും പാൻറും ധരിച്ച യുവാവാണ് ആദ്യം മര്‍ദിക്കുന്നത്. തുടര്‍ന്ന് ചാരനിറത്തിലുള്ള ഷര്‍ട്ടും പാൻറും ധരിച്ച മറ്റൊരു യുവാവുമെത്തി ഇരുവരേയും മര്‍ദിക്കുന്നുണ്ട്. തലയ്ക്കും മുതുകിനും അടികൊണ്ട് അവശരായ വൃദ്ധര്‍ കൈകൂപ്പി അടിക്കരുതെന്ന് യാചിക്കുന്നതും ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. കടക്കാര്‍ രാവിലെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിപാടികൾ ഇന്ന് ഇരവിപുരം ഗവ. ന്യൂ എൽ.പി സ്കൂൾ: പുതിയ കെട്ടിടം, മയ്യനാട് സർവിസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് മുറി എന്നിവയുടെ ഉദ്ഘാടനം, മന്ത്രി സി. രവീന്ദ്രനാഥ് -വൈകു. 3.00 അയത്തിൽ പട്ടത്താനം: ഭാരതീയ യുക്തിവാദി സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമറുക് അനുസ്മരണം -വൈകു. 4.00 പട്ടത്താനം ജവഹർ ജങ്ഷൻ: ഇരവിപുരം അസംബ്ലി മണ്ഡലം റസിഡൻറ്സ് വെൽഫെയർ സഹകരണസംഘത്തി​െൻറ സ്ട്രോങ് റൂമും ലോക്കറും ഉദ്ഘാടനം -രാവിെല 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story