Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 9:03 AM GMT Updated On
date_range 2018-06-30T14:33:44+05:30ദേശീയ ജലപാതക്കായി സർക്കാർ മുടക്കിയ കോടികൾ വെള്ളത്തിൽ
text_fieldsകൊട്ടിയം: ദേശീയ ജലപാതക്കായി സർക്കാർ മുടക്കിയ കോടികൾ പാഴായനിലയിൽ. ബോട്ട് ചാലിനായി കായലിൽ സ്ഥാപിച്ച തെങ്ങിൻ കുറ്റികൾ നശിക്കുകയും ഇതൊടൊപ്പം വിവിധയിടങ്ങളിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ബോട്ട് ജെട്ടികൾ സംരക്ഷണമില്ലാതെ നശിക്കുകയും ചെയ്തു. പത്തുവർഷം മുമ്പ് ബോട്ട് സർവിസിനായി കായലിൽ ഡ്രഡ്ജിങ് നടത്തി മണലും ചളിയും നീക്കംചെയ്തെങ്കിലും ഇപ്പോൾ വീണ്ടും കായൽ നിറയെ മണ്ണ് നിറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. പരവൂർ കായലിലെ ഇരവിപുരം തോട്ടു മുഖം മുതൽ താന്നി, മുക്കം, കാക്കോട്ടുമൂല ഭാഗങ്ങളിലാണ് വീണ്ടും കായലിൽ മണൽ അടിഞ്ഞുകൂടിയത്. ബോട്ട് സർവിസിനായി അതിർത്തി നിശ്ചയിച്ച് ബോട്ട് ചാലിനായി സ്ഥാപിച്ച തെങ്ങിൻ കുറ്റികൾ ഭൂരിഭാഗവും കായലിൽ നശിച്ച നിലയിലാണ്. ബോട്ട് സർവിസ് ആരംഭിക്കുമ്പോൾ ബോട്ട് അടുപ്പിക്കാനും യാത്രക്കാർക്ക് ബോട്ടിൽ കയറുന്നതിനുമായി സ്ഥാപിച്ച ബോട്ട് ജെട്ടികൾ സാമൂഹികവിരുദ്ധർ താവളമാക്കുകയും നശിപ്പിക്കുകയും ചെയ്ത നിലയിലാണ്. മയ്യനാട് മുക്കത്തെ ബോട്ട് ജെട്ടിയുടെ കൈവരികൾ നശിപ്പിക്കുകയും ഇരിപ്പിടത്തിലെ മാർബിൾ കല്ലുകൾ ഇളക്കി മാറ്റുകയും ചെയ്തു. കൊല്ലം-കോവളം ജലപാതക്കായി പരവൂർ കായൽ ഭാഗത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ഫലമില്ലാതെ പോയത്.
Next Story