Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 5:53 AM GMT Updated On
date_range 30 Jun 2018 5:53 AM GMTകെ.പി.പി. നമ്പ്യാർ കേരളം വിട്ടത് തിക്താനുഭവങ്ങൾമൂലം -മുഖ്യമന്ത്രി
text_fieldsbookmark_border
കെ.പി.പി. നമ്പ്യാരുടെ പ്രതിമ അനാച്ഛാദനം ചെയ്തു തിരുവനന്തപുരം: ചില തിക്താനുഭവങ്ങളെ തുടര്‍ന്നാണ് കെ.പി.പി. നമ്പ്യാർ കേരളത്തിലെ സര്‍ക്കാര്‍ സംരംഭങ്ങളില്‍നിന്ന് വിട്ടുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിെൻറ മേൽവിലാസം ദേശീയ-അന്തർദേശീയ തലങ്ങളിലേക്കുയർത്തിയ നമ്പ്യാരോട് നീതിപുലര്‍ത്താനായില്ല. കെൽട്രോൺ സ്ഥാപക ചെയര്‍മാനും എം.ഡിയുമായിരുന്ന നമ്പ്യാരുടെ പ്രതിമ കെൽട്രോൺ വളപ്പിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിച്ചു. കെ.പി.പി. നമ്പ്യാരുടെ ഭാര്യ ഉമ നമ്പ്യാര്‍, മേയര്‍ വി.കെ. പ്രശാന്ത്, വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, കെല്‍ട്രോണ്‍ എം.ഡി ടി.ആര്. ഹേമലത, ശിൽപി കാനായി കുഞ്ഞിരാമന്, കൗണ്‍സിലര്‍ ഐഷ ബേക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെല്‍ട്രോണ്‍ പുറത്തിറക്കിയ ഹിയറിങ് എയിഡിെൻറ വില്പന ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 12 ലക്ഷം രൂപ െചലവിട്ടാണ് നമ്പ്യാരുടെ വെങ്കല പ്രതിമ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story