Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിലെ ബാങ്കുകൾ...

ജില്ലയിലെ ബാങ്കുകൾ 9346 ​േകാടി രൂപ മുൻഗണനവായ്​പ വിതരണം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: ഇന്ത്യൻ ഒാവർസീസ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ 2018-19 സാമ്പത്തിക വർഷത്തി​െൻറ ആദ്യ പാദത്തിൽ ജില്ലതല ബാങ്കിങ് അവലോകനസമിതിയോഗം നടന്നു. േഡാ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവികസനത്തിൽ ബാങ്കുകൾ കൂടുതൽ പങ്കുവഹിക്കണമെന്നും വിദ്യാഭ്യാസവായ്പകൾ ഉദാരമായി പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 2017-18 സാമ്പത്തികവർഷത്തിൽ 9346 കോടി വിതരണം ചെയ്ത് ബാങ്കുകൾ 99 ശതമാനം വായ്പാലക്ഷ്യം നേടി. ഇതിൽ കൃഷിവായ്പ 4838 കോടിയും സേവനമേഖല വായ്പ 2912 കോടിയും വ്യവസായവായ്പ 1596 കോടിയുമാണ്. 2017-18 സാമ്പത്തികവർഷത്തിൽ ജില്ലയിലെ ബാങ്കുകൾ മുൻഗണനാമേഖലയിൽ ആകെ 9463 കോടി രൂപയുടെ വായ്പാലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. െഎ.ഒ.ബി ചീഫ് റീജനൽ മാനേജർ കെ. സന്തോഷ് സ്വാഗതം പറഞ്ഞു. ആർ.ബി.െഎ എ.ജി.എമ്മും എൽ.ഡി.ഒയുമായ സൂരജ്.എസ്, നബാർഡ് എ.ജി.എമ്മും എൽ.ഡി.ഒയുമായ കെ. വേണുഗോപാൽ, ലീഡ് ഡിസ്ട്രിക്ട് മാനേജർ എബ്രഹാം ഷാജി, ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story