Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 5:17 AM GMT Updated On
date_range 2018-06-30T10:47:59+05:30കാരോട് പഞ്ചായത്ത്: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സംഘർഷം
text_fieldsപാറശ്ശാല: കാരോട് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുെവച്ചത് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന്, ഇരു പാർട്ടിക്കാരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മുൻ പ്രസിഡൻറ് റാബിക്ക് മർദനമേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് സംഭവം. കാരോട് പഞ്ചായത്തിലെ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് സംഘർഷമുണ്ടായത്. റിട്ടേണിങ് ഓഫിസർ സി.പി.എം അംഗങ്ങൾക്ക് ബാലറ്റ് പേപ്പർ നൽകി. റിട്ടേണിങ് ഓഫിസർ നിർദേശ പ്രകാരം അംഗങ്ങൾ ബാലറ്റിെൻറ പിറകിൽ ഒപ്പിടുകയും ചെയ്തു. ഇത് നിയമ വിരുദ്ധമാണെന്നും റിട്ടേണിങ് ഓഫിസർ ഇത് ചെയ്യാൻ പാടില്ലാത്തതാണെന്നും പറഞ്ഞ് കോൺഗ്രസ് അംഗങ്ങൾ തർക്കിച്ചു. ഇതിനിടെ റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഇതിൽ ക്ഷുഭിതരായ കോൺഗ്രസ് അംഗങ്ങൾ റിട്ടേണിങ് ഓഫിസറെ തടഞ്ഞുെവക്കുകയായിരുന്നു. ഇതിനിടെ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഉപരോധിച്ച കോൺഗ്രസ് അംഗങ്ങളെ മർദിച്ചു. ഇതിനിടെയാണ് റാബിക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന പ്രസിഡൻറ് അനിത.ബി രാജിെവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് ഭരണ നേതൃത്വത്തിലുള്ള പഞ്ചായത്തിൽ മുന്നണിയിലെ ധാരണ പ്രകാരം പ്രസിഡൻറ് സ്ഥാനം ആദ്യ മൂന്ന് വർഷം സി.പി.ഐക്കും പിന്നീട് സി.പി.എമ്മിനുമെന്നാണ്.19 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് ഏഴ്, സി.പി.എം നാല്, സി.പി.ഐ നാല്, സ്വതന്ത്രൻ ഒന്ന്, ബി.ജെ.പി ഒന്ന്, ഇടതു സ്വതന്ത്രൻ ഒന്ന്, ജനതാദൾ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പുതിയ പ്രസിഡൻറായി സി.പി.എമ്മിലെ സൗമ്യ വിജയനെ തെരഞ്ഞെടുത്തു.
Next Story