Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 5:30 AM GMT Updated On
date_range 2018-06-26T11:00:00+05:30അട്ടക്കുളങ്ങര–കിള്ളിപ്പാലം റോഡ് പുനർനിർമിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: കിള്ളിപ്പാലം മുതൽ അട്ടക്കുളങ്ങര വരെയുള്ള നാലുവരിപ്പാതയുടെ വികസനപ്രവർത്തനങ്ങളും നവീകരണവും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് 6.4 കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകിയിരുന്നു. എന്നാൽ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദേശങ്ങൾക്ക് വിരുദ്ധമായതിനാൽ എസ്റ്റിമേറ്റ് പുനർനിർണയം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലേക്ക് തിരിച്ചയച്ചു. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിനാൽ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Next Story