Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുണമേന്മകുറഞ്ഞ കൈയുറ...

ഗുണമേന്മകുറഞ്ഞ കൈയുറ വിതരണം ചെയ്​​െതന്ന ആരോപണം അന്വേഷിക്കണമെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
ഗുണമേന്മകുറഞ്ഞ കൈയുറ വിതരണം ചെയ്​​െതന്ന ആരോപണം അന്വേഷിക്കണമെന്ന്​ ആരോഗ്യമന്ത്രി
cancel
തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ കൈയുറകൾ ആശുപത്രികള്‍ക്കായി വാങ്ങിയെന്ന ആരോപണം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ൈകയുറകള്‍ വാങ്ങിയതെന്ന് കെ.എം.എസ്.സി.എല്‍ വ്യക്തമാക്കിയെങ്കിലും ആക്ഷേപം വന്നതിനെത്തുടര്‍ന്ന് ആരോപണവിധേയമായ കമ്പനിയില്‍ നിന്ന് സംഭരിച്ചു വിതരണം ചെയ്ത കൈയുറകള്‍ തിരികെ വാങ്ങാനും മന്ത്രി നിര്‍ദേശം നല്‍കി. അതി​െൻറ അടിസ്ഥാനത്തിൽ കൈയുറകളുടെ ബാച്ചുകള്‍ എല്ലാം തിരികെ വരുത്തുമെന്നും അംഗീകൃത ലബോറട്ടറിയില്‍ അയച്ച് ബി.ഐ.എസ് പ്രകാരം ഗുണനിലവാരം പരിശോധിക്കുമെന്നും കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story