Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:06 AM GMT Updated On
date_range 2018-06-12T10:36:00+05:30മതസൗഹാർദ ദിന പ്രഖ്യാപനവും ആചരണവും
text_fieldsതിരുവനന്തപുരം: സോഷ്യലിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ ദിന പ്രഖ്യാപനവും ആചരണവും നടന്നു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ സജിത്കുമാർ അധ്യക്ഷതവഹിച്ചു. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, തിരുവനന്തപുരം മാർത്തോമ സഭ വികാരി ഡോ. എം.ഒ. ഉമ്മൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.എസ്. ഹർഷൻ, ആറ്റിങ്ങൽ ജയകുമാർ, മുഹമ്മദ് കുട്ടി മലപ്പുറം, രാജൻ കോഴിക്കോട്, ഷാജി വിതുര, പ്രസന്നൻ വള്ളിക്കുന്ന്, ബിജു ആറാട്ടുപുഴ, ഷെമി അനിൽ കൊല്ലം, ഷാജി പോങ്ങനാട്, സിജോ മരുതംപള്ളി എന്നിവർ സംസാരിച്ചു. യു.ടി.യു.സി ജില്ലാ സെമിനാർ തിരുവനന്തപുരം: 'മോേട്ടാർ വാഹന നിയമ ഭേദഗതി -തൊഴിലാളികളുടെ ആശങ്കകൾ പരിഹാരങ്ങൾ' എന്ന വിഷയത്തിൽ മോേട്ടാർ യൂനിയൻ (യു.ടി.യു.സി)ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം.കെ. അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. മോേട്ടാർ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) പ്രസിഡൻറ് കെ.എസ്. സുനിൽകുമാർ, പ്രൈവറ്റ് മോേട്ടാർ യൂനിയൻ (എ. െഎ.ടി.യു.സി) ജനറൽ സെക്രട്ടറി പട്ടം ശശിധരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി എസ്. സത്യപാലൻ, മോേട്ടാർ തൊഴിലാളി യൂനി്യൻ സംസ്ഥാന സെക്രട്ടറി ടി.സി. വിജയൻ, കെ.എസ്. സനൽകുമാർ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, കെ. ജയകുമാർ, പ്രസന്നകുമാർ, എം.ഹോൾ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.ഗോപൻ കുമാരപുരം സ്വാഗതവും ആർ. രാജേഷ് നന്ദിയും പറഞ്ഞു.
Next Story