Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 5:50 AM GMT Updated On
date_range 6 Jun 2018 5:50 AM GMTനിർധന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: നിത്യരോഗത്തിെൻറ പിടിയിലായ വീട്ടമ്മയും മക്കളും സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പോത്തൻകോട് പൂലന്തറ ശാന്തിഗിരി ആശ്രമത്തിന് സമീപം താജ് മൻസിലിൽ ഷീബാ ബീവിയും മക്കളുമാണ് ചികിത്സക്ക് വകയില്ലാതെ ദുരിതത്തിൽ കഴിയുന്നത്. പ്രമേഹരോഗിയായ ഷീബാ ബീവിയുടെ കാൽവിരൽ മുറിച്ചുമാറ്റിയിരുന്നു. കാലിെല അസ്തിക്ക് പഴുപ്പ് ബാധിച്ചതിനെതുടർന്ന് പലതവണ ശസ്ത്രക്രിയ നടത്തിയിട്ടും ഭേദമായില്ല. ഇനിയും ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇവരുടെ മൂത്തമകൻ രണ്ടുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ശേഷിക്കുന്ന മകനും മകൾക്കും ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇവർ ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് അടുത്തുള്ള അനാഥാലയത്തിൽ പാചക ജോലിക്കാരനാണ്. ഇതുവഴി കിട്ടുന്ന തുച്ഛ വരുമാനംകൊണ്ട് ജീവിച്ചുപോകാൻ കഴിയാത്ത അവസ്ഥയാണ്. ആകെയുണ്ടായിരുന്ന ഭൂമി ചികിത്സക്കായി വിറ്റു. ഇപ്പോൾ ബന്ധുവീട്ടിൽ അഭയംതേടിയിരിക്കുകയാണ്. ഷീബാ ബീവിയുടെ പേരിൽ പോത്തൻകോട് യൂനിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 614202010003881, െഎ.എഫ്.എസ്.സി കോഡ്: യു.ബി.െഎ.എൻ 0561428. ഫോൺ: 8281090012
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story