Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിവിൽ സർവിസ്...

സിവിൽ സർവിസ് പരിശീലനകേന്ദ്രം ആരംഭിക്കും - മന്ത്രി

text_fields
bookmark_border
പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ നിന്ന് സിവിൽ സർവിസ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്നതിന് പുനലൂർ ഗവ.എച്ച്.എസ്.എസ് കേന്ദ്രമാക്കി സിവിൽ സർവിസ് അക്കാദമി ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഈ സ്കൂളിൽ മൂന്ന്കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ മന്ദിരത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കിഴക്കൻ മേഖലയിലെ എല്ലാ സർക്കാർ സ്കൂളുകളും വൻതുക മുടക്കി ആധുനീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർപേഴ്സൺ കെ. പ്രഭ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബാഷ് ജി.നാഥ്, കെ. ധർമരാജൻ, കെ.രാധാമണി, എം.നാസർ ഖാൻ, വി.വി. ഉല്ലാസ് രാജ്, എൻ.ഷാജിമോൻ, സന്ധ്യാതുളസി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.വിക്ടോറിയ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ സുമ സൂസൻ വർഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. അഞ്ജിത്ത് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story