Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംശാദായവും...

അംശാദായവും ആനുകൂല്യങ്ങളും വർധിപ്പിക്കും -മന്ത്രി ടി.​പി. രാമകൃഷ്​ണൻ

text_fields
bookmark_border
* സ്ത്രീ തൊഴിലാളികൾക്ക് വിശ്രമമുറിയും നിർബന്ധമാക്കും കൊല്ലം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായവും അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബോർഡംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അംശാദായവും ആനൂകുല്യങ്ങളും വർധിപ്പിക്കണമെന്ന ബോർഡി​െൻറ നിർദേശം സർക്കാർ സജീവമായി പരിഗണിക്കും. ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനം സർക്കാറിൽനിന്ന് ഉടൻ ഉണ്ടാകും. തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം ഉറപ്പാക്കാൻ നിയമംവഴി സർക്കാറിന് സാധിച്ചു. ഇതോടൊപ്പം സ്ത്രീ തൊഴിലാളികൾക്ക് വിശ്രമമുറിയും നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി പി.കെ. ഗുരുദാസൻ, കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ, ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. അനന്തഗോപൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story