Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:18 AM GMT Updated On
date_range 2018-07-12T10:48:01+05:30വെള്ളനാട് ബ്ലോക്കിൽ പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി ഒരുങ്ങുന്നു
text_fieldsതിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താനായി വീടിനോടൊപ്പം പഠനമുറി എന്ന ആശയവുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. 32 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് അനുവദിച്ചിരിക്കുന്നത്. പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി രണ്ട് ലക്ഷം രൂപവരെ ലഭിക്കും. ഈ തുക ഉപയോഗിച്ച് വിദ്യാർഥിക്ക് സൗകര്യപ്രദമായ രീതിയിൽ പഠനമുറി നിർമിക്കാം. വിദ്യാർഥി താമസിക്കുന്ന വീടുമായി ബന്ധിപ്പിച്ചായിരിക്കണം പഠനമുറി നിർമിക്കേണ്ടതെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി പറഞ്ഞു. പഠനമുറിയിൽ ശുചി മുറിയും നിർബന്ധമാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട സ്‌കൂൾ, കോളജ് വിദ്യാർഥികളും പ്രൊഫഷനൽ കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
Next Story