Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:11 AM GMT Updated On
date_range 12 July 2018 5:11 AM GMTപൊഴിയൂർ ഫിഷിങ് ഹാർബർ പ്രദേശം മന്ത്രി സന്ദർശിച്ചു
text_fieldsbookmark_border
പാറശ്ശാല: പൊഴിയൂരിലെ ഫിഷിങ് ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട തീരദേശവാസികളുടെ ആശങ്ക അകറ്റാൻ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ പദ്ധതി പ്രദേശത്ത് നേരിട്ടെത്തി. മത്സ്യത്തൊഴിലാളികളും നാട്ടുകാരുമായി മന്ത്രി ആശയവിനിമയം നടത്തി. എത്രയുംവേഗം ഹാർബറിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും സമയബന്ധിതമായി പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരുത്തിയൂർ ക്രൈസ്റ്റ് നഗർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കെ. ആൻസലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കൊല്ലങ്കോട് ഇടവക വികാരി ഫാ. ഷാജി വില്യം, പരുത്തിയൂർ ഇടവക വികാരി ഫാ. ഡോ. അഗസ്റ്റിൻ ജോൺ, കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ബെൻസി ജയചന്ദ്രൻ, മത്സ്യെതാഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡൻറ് ബി. അത്തനാസ്, പൊഴിയൂർ ജോൺസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story