Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 8:29 AM GMT Updated On
date_range 2018-07-11T13:59:59+05:30cc
text_fieldsജാലകം...കേരള വാഴ്സിറ്റി ബിരുദം: സേ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷ വിജയിച്ചവര്‍ക്ക് ബിരുദ പ്രവേശനത്തിന് 16ന് രാവിലെ 10വരെ ഓണ്‍ലൈന്‍ (http://admissions.keralauniversity.ac.in) വഴി രജിസ്റ്റര്‍ ചെയ്യാം. ബാങ്ക് സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷ തിരുത്താം ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് 16ന് രാവിലെ 10 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താം. തിരുത്താൻ അപേക്ഷിച്ചവരും സ്വമേധയ തിരുത്തൽ വരുത്തണം. പി.ജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. വിശദവിവരം വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in). അവസാന തീയതി ജൂലൈ 31. പരീക്ഷഫീസ് ഒന്നാം സെമസ്റ്റര്‍ എം.ടെക് (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), മൂന്നാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം-2003 സ്‌കീം) മേഴ്‌സി ചാന്‍സ് പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിൻറിങ് ആൻഡ് സ്‌കല്‍പ്ചര്‍) പരീക്ഷ ആഗസ്റ്റ് ആറിന് തുടങ്ങും. പിഴ കൂടാതെ ജൂലൈ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ഒന്നും രണ്ടും വര്‍ഷ ബി.കോം ഡിഗ്രി (ആന്വല്‍ സ്‌കീം-എസ്.ഡി.ഇ ആൻഡ് പ്രൈവറ്റ്) പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെൻററി പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈന്‍ ആയും (www.de.keralauniversity.ac.in ) മറ്റുള്ളവര്‍ക്ക് നേരിട്ടും 10 മുതല്‍ അപേക്ഷിക്കാം. ടെക്. അസിസ്റ്റൻറ് ഒഴിവ് കാര്യവട്ടം കാമ്പസിലെ ഡിപ്പാര്‍ട്ട്മെൻറ് ഓഫ് അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസില്‍ ഒരു വര്‍ഷത്തേക്ക് രണ്ട് ടെക്‌നിക്കല്‍ അസിസ്റ്റൻറുമാരുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.എസ്സി മറൈന്‍ ബയോളജി ആന്‍ഡ് ഓഷ്യാനോഗ്രഫി, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, സുവോളജി, കെമിസ്ട്രി. വിശദവിവരം Job Notificaton എന്ന ലിങ്കില്‍. പരീക്ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) എട്ടാം സെമസ്റ്റര്‍ പരീക്ഷ (2014-സ്‌കീം-റെഗുലര്‍ ആൻഡ് 2011-സ്‌കീം-സപ്ലിമെൻററി) 17ന് ആരംഭിക്കും.
Next Story