Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിർത്തി...

അതിർത്തി കേന്ദ്രീകരിച്ച് നിയമങ്ങൾ കാറ്റിൽപറത്തി സഹകരണ കടലാസ്​സംഘങ്ങൾ സജീവം

text_fields
bookmark_border
പാറശ്ശാല: കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് സഹകരണ നിയമങ്ങൾ കാറ്റിൽപറത്തി കടലാസ് സഹകരണ സംഘങ്ങൾ സജീവം. കഴിഞ്ഞ ആഴ്ച ചെങ്കവിളയിൽ പ്രവർത്തിക്കുന്ന പാറശ്ശാല റൂറൽ കോഓപറേറ്റിവ് ബാങ്ക് നിക്ഷേപകർക്ക് പണം നൽകാത്തതിനെ തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അേന്വഷണത്തിലാണ് നിയമവിരുദ്ധപ്രവത്തനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. ചെറുകിട സഹകരണ സംഘങ്ങൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുപോലും സഹകരണനിയമം പാലിക്കാതെയാണ്. വെൽെഫയർ സംഘങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങൾ എ ക്ലാസ് അംഗങ്ങളിൽനിന്ന് മാത്രമേ നിക്ഷേപങ്ങൾ സ്വീകരിക്കാവൂ എന്നിരിക്കെ 12 ശതമാനം വരെ പലിശ വാഗ്ദാനം നൽകി എല്ലാത്തരം അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന അവസ്ഥയാണ് നിലവിൽ. എം.ഡി.എസ് ചിട്ടികൾ നടത്താൻ ചെറുകിട സംഘങ്ങൾക്ക് നിയമപരമായി പരിമിതികൾ ഉണ്ടെങ്കിലും നടത്തുന്നത് ലക്ഷങ്ങളുടെ ചിട്ടിയാണ്. അഞ്ച് വർഷത്തിനിടെ പാറശ്ശാലമേഖലയിൽ മാത്രം അറുപതിലധികം സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുള്ള നേതാക്കൾക്കെല്ലാം താലൂക്ക് കേന്ദ്രീകരിച്ച് സ്വന്തമായി സംഘങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം കടലാസുസംഘങ്ങളിലും ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പ ലഭിക്കുന്നതിനായി നിക്ഷേപത്തുക പെരുപ്പിച്ച് കാണിച്ചാണ് നടപടികൾ. കാരോട് പഞ്ചായത്തിൽ 15 ൽ അധികം ചെറുകിട സംഘങ്ങൾ അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്‌. തട്ടിപ്പ് പുറത്തായ ചെങ്കവിളയിലെ സംഘത്തിൽ നൂറോളം അംഗങ്ങളുടെ പേരിലാണ് ഭാരവാഹികൾ വായ്പയെടുത്തിട്ടുള്ളത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഭാരവാഹികൾ കുറ്റസമ്മതം നടത്തിയായും പറയുന്നു. പേരും ഒപ്പും വ്യാജമായി ചമച്ച് നടത്തിയ തട്ടിപ്പ് ക്രിമിനൽ കുറ്റകരമായതിനാൽ സഹകരണവകുപ്പ് അധികൃതർ െപാലീസിൽ പരാതി നൽകാനും സാധ്യതയേറുന്നു. താലൂക്കിലെ നിരവധി ചെറുകിട സംഘങ്ങൾ നിക്ഷേപകർക്ക് തുക തിരിച്ച് നൽകാനാവാത്ത അവസ്ഥയിലാണ്. നിയമനതട്ടിപ്പ് ഉയർന്ന അഞ്ചലിക്കോണം, പാറശ്ശാല എന്നിവിടങ്ങളിൽ പ്രവൃത്തിക്കുന്ന ചെറുകിട സംഘങ്ങൾ നിക്ഷേപങ്ങൾ തിരിച്ച് നൽകാനാവാതെ പ്രതിസന്ധിയിലായിട്ട് മാസങ്ങളായി. മാസങ്ങൾ നീണ്ട തീയതിയിട്ട് നിക്ഷേപകർക്ക് നൽകിയ ചെക്കുകൾ വരെ മടങ്ങിയ നിലയിലാണ്. തട്ടിപ്പ് സഹകരണമേഖലയുടെ പ്രതിച്ഛായ തകർക്കുന്നതിനാൽ പരസ്യമാകാതെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥർ.
Show Full Article
TAGS:LOCAL NEWS 
Next Story