Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോത്തൻകോട്...

പോത്തൻകോട് ബ്ലോക്ക്​ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

text_fields
bookmark_border
ഈ നടപടികൾക്കെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ജലജകുമാരി നൽകിയ ഹർജി പരിഗണിച്ചാണ് കമീഷൻ നടപടി തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 12ാം വാർഡ് അംഗം എൽ. ജോളി പത്രോസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറുവർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ നടന്ന തെരഞ്ഞടുപ്പിൽ ജോളി പത്രോസ് കോൺഗ്രസ് അംഗമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും, എൽ.ഡി.എഫിന് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതിനെതുടർന്ന് ജലജ കുമാരിയെ പ്രസിഡൻറായും അൽത്താഫിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. എന്നാൽ, 2016 നവംബർ ഏഴിന് പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും എതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് കോൺഗ്രസ് ജില്ല പ്രസിഡൻറ് എല്ലാ യു.ഡി.എഫ് അംഗങ്ങൾക്കും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ വിപ്പ് നൽകി. പാർട്ടി വിപ്പ് ലംഘിച്ച് ജോളി പത്രോസ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യുകയും പ്രമേയം പാസാകുകയും ചെയ്തു. ഈ നടപടികൾക്കെതിരെ ജലജ കുമാരി നൽകിയ ഹർജി പരിഗണിച്ചാണ് കമീഷൻ നടപടി എടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story