Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകപ്പലിൽ ചൈനീസ് പൗരനായ...

കപ്പലിൽ ചൈനീസ് പൗരനായ തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് സൂചന

text_fields
bookmark_border
വിഴിഞ്ഞം: . നാല് മീറ്റർ താഴ്ചയുള്ള മാൻഹോൾ വൃത്തിയാക്കാൻ ഓക്സിജൻ മാസ്കില്ലാതെ ഇറങ്ങുന്നതിനിടെ കാൽതെറ്റി കുഴിയിലേക്ക് വീഴുകയായിരുന്നെന്നാണ് കപ്പലിലെ മറ്റ് തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ യുവാവി​െൻറ കഴുത്തെല്ലിന് ഒടിവ് പറ്റുകയും നെറ്റിയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തിരുന്നു. കപ്പലിലെ 28 തൊഴിലാളികളുടെയും മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.40നാണ് 'വിവിയൻ ഓഷൻ' എന്ന ചൈനീസ് ചരക്കുകപ്പലിലെ ജീവനക്കാരനും ചൈനീസ് വംശജനുമായ യൂഷിയാങ് (37) കപ്പലിൽ വീണ് മരണപ്പെട്ടത്. തൂത്തുക്കുടിയിൽനിന്ന് കണ്ടല തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പൽ ഈ സമയത്ത് വിഴിഞ്ഞം തീരത്തുനിന്ന് 29 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിൽനിന്ന് 'മെഡിക്കൽ ഇവാക്വേഷന്‍' സന്ദേശം ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറുകയും തുടർന്ന് കോസ്റ്റ് ഗാർഡി​െൻറ ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയെങ്കിലും പരിക്കേറ്റയാളെ വിഴിഞ്ഞം തീരത്ത് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എംബാം ചെയ്ത് സുക്ഷിച്ചിരിക്കുകയാണ്. എംബസി മുഖേനയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ തന്നെ മൃതദേഹം സ്വദേശമായ ചൈനയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞത്ത് തടഞ്ഞിട്ടിരിക്കുന്ന കപ്പലിനെ അന്വേഷണത്തി​െൻറ ഭാഗമായി കൊച്ചി തീരത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പൽ തീരത്ത് അടുപ്പിക്കാനോ അന്വേഷണ ഉദ്യോഗസ്ഥർക്ക് കപ്പലിലേക്ക് കയറാനോ സാധിക്കാത്തതിനാലാണ് കപ്പൽ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. കൊച്ചിയിലെത്തിയാൽ ഉടൻ ഫോറൻസിക് വിദഗ്ധർ ഉൾെപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർ കപ്പലിൽ പരിശോധന നടത്തും. തുടർന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ കപ്പലിന് ഇന്ത്യൻ തീരം വിടാൻ കഴിയൂ.----------------------------------------------------------------------------------------------------------- അടിയന്തര സഹായത്തിനായി ഹെലി‍കോപ്ടർ ഉപയോഗപ്പെടുത്താനാവാത്തതിനാൽ വിഴിഞ്ഞം: കപ്പലിലെ ചൈസീസ് പൗര​െൻറ മരണം അടിയന്തര സഹായത്തിനായി ഹെലി‍കോപ്ടർ ഉപയോഗപ്പെടുത്താൻ കഴിയാത്തതിനെ തുടർന്നെന്ന്. പരിക്കേറ്റ് അതിഗുരുതരാവസ്ഥയിലായ ഇയാളെ ഹെലികോപ്ടറിൽ തീരത്തെത്തിക്കാൻ സജ്ജീകരണമൊരുക്കിയില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജീവനക്കാർ പൊലീസിന് നൽകിയ മൊഴിയിലാണ് ഹെലികോപ്ടറി​െൻറ സേവനം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാമർശം. അപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ ഇ‍യാളെ തീരത്ത് എത്തിക്കാൻ കഴിഞ്ഞത് അപകടം നടന്ന് ഒമ്പത് മണിക്കൂറിനുശേഷമാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉപയോഗിക്കാൻ കഴിഞ്ഞിരുെന്നങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ കരക്കെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ കഴിയുമായിരുന്നത്രെ. അപകട വിവരവും സഹായാഭ്യർഥനയും ലഭിച്ചതോടെ രാവിലെ 11.30ഓടെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡി​െൻറ സി- 427 ബോട്ടാണ് രക്ഷാപ്രവർത്തനത്തിനായി പോയത്. വൈകുന്നേരം അേഞ്ചാടെയാണ് കപ്പലിൽനിന്ന് പരിക്കേറ്റ യുവാവുമായി കോസ്റ്റ് ഗാർഡ്ബോട്ട് വിഴിഞ്ഞം പുതിയ വാർഫിൽ മടങ്ങിയെത്തിയത്. ബോട്ട് തീരത്തെത്തുന്നതിനുമുമ്പ് തന്നെ അപകടത്തിൽ പരിക്കേറ്റയാളുടെ മരണം സംഭവിച്ചിരുെന്നന്നാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story