Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപനക്കാരിയായ ...

കഞ്ചാവ് വിൽപനക്കാരിയായ യുവതി പിടിയിൽ

text_fields
bookmark_border
പൂവാർ: തമിഴ്‌നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് പൂവാറിലും സമീപപ്രദേശങ്ങളിലും വിൽപന നടത്തിവന്ന സംഭവത്തിൽ യുവതി പിടിയിൽ. പാഞ്ചിക്കാല കൊട്ടാരക്കുന്ന് വീട്ടിൽ മിനിയെ (43) ആണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകൻ ഷിജിനെ (18) കഞ്ചാവുമായി നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഷിജിൻ പിടിയിലായതോടെ മിനി ഒളിവിലായിരുന്നു. ഇരുവരും കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നീരിക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച പാഞ്ചിക്കാലയിലെത്തിയപ്പോഴാണ് പിടിയിലായത്. ബാലരാമപുരം ഇൻസ്പക്ടർ എസ്.എം. പ്രദീപ്കുമാറി​െൻറ നേതൃത്വത്തിൽ എസ്.ഐ സുജിത്. സിവിൽ പൊലീസുകാരായ നിഷ, പ്രേംകുമാർ, ഗോപകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story