Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപകരും...

അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും കൈകോർത്തു; ദീപക്ക് സ്നേഹവീടൊരുക്കാൻ...

text_fields
bookmark_border
കിളിമാനൂർ: പഠനത്തിലെന്നും മിടുക്കിയായിരുന്നു ദീപ. അച്ഛ​െൻറ വേർപാടിൽ അമ്മ മാത്രമാണ് ആകെയുള്ള തണൽ. സഹായിക്കാൻ ബന്ധുക്കളുമില്ല. അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടെന്ന അമ്മ വിലാസിനിയുടെ സ്വപ്നത്തിന് ദീപയുടെ പ്രായത്തോളം പഴക്കമുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദീപ സ്കൂളിനും നാടിനും അഭിമാനമായി മാറിയിരുന്നു. ദീപക്ക് സ്വന്തമായൊരു വീടൊരുക്കുകയെന്ന ദൗത്യം സ്കൂൾ വിദ്യാർഥികളും പി.ടി.എയും ഏറ്റെടുക്കുകയായിരുന്നു. ഇതിന് നാട്ടുകാരുടെ പൂർണ പിന്തുണ കൂടിയായതോടെ ആ സ്വപ്നം സഫലമാകുന്നു. വീടി​െൻറ കുറ്റിയടിക്കൽ ചടങ്ങ് കഴിഞ്ഞ ദിവസം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. വെള്ളല്ലൂർ നന്ദായ്വനം കോട്ടിച്ചിറ വീട്ടിൽ വിലാസിനിയുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് ദീപ. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിന് സമീപത്തെ കോളജ് ഓഫ് കോമേഴ്സ് ആൻഡ് സയൻസ് എന്ന പാരലൽ കോളജിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പൂർണമായും സൗജന്യമായാണ് ദീപ പഠിച്ചത്. ഇതേ സ്ഥാപനത്തിൽ തൂപ്പുജോലി നോക്കുന്ന വിലാസിനിയുടെ വരുമാനം മാത്രമാണ് കുടുംബത്തി​െൻറ ആശ്രയം. കഴിഞ്ഞവർഷം പ്ലസ് ടു വിജയിച്ച ദീപ, ഇപ്പോൾ ബി.എസ്സിക്ക് പഠിക്കുകയാണ്. പഠന ചെലവുകൾ കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയാണ് നോക്കുന്നത്. വിദ്യാർഥികളും പി.ടി.എയും ചേർന്ന് മൂന്നര ലക്ഷത്തോളം രൂപയാണ് വീടിനായി സമാഹരിച്ചുനൽകിയത്. പ്രദേശവാസികളും സന്നദ്ധ സംഘടനകളും ക്ലബുകളുമൊക്കെ ഒരുമിച്ചപ്പോൾ ദീപയുടെ സ്വപ്നം യാഥാർഥ്യമാകുന്നു. വീട്ടിലേക്കുള്ള ദുർഘടമായ വഴി സഞ്ചാരയോഗ്യമാക്കാൻ എം.എൽ.എ നിർദേശം നൽകി. സംസ്ഥാന സർക്കാറി​െൻറ ആറുകോടി രൂപ ലോട്ടറി അടിച്ച ബി. രത്നാകരൻപിള്ളയും സഹായം വാഗ്ദാനം ചെയ്തതായി എം.എൽ.എ പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. caption സ്കൂൾ വിദ്യാർഥികളുടെയും പി.ടി.എയുടെയും നാട്ടുകാരുടെയും സഹായത്തോടെ ദീപക്കൊരുക്കുന്ന സ്നേഹ വീടി​െൻറ നിർമാണം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story