Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എ.ടി.എഫ്​ ജില്ല...

കെ.എ.ടി.എഫ്​ ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അറബിക് സർവകലാശാല സ്ഥാപിക്കണമെന്ന പാലോളി കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്ന് കേരള അറബിക് ടീച്ചേഴ്സ് െഫഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വിദേശങ്ങളിൽ ഏറെ തൊഴിൽ സാധ്യതയുള്ള അറബിഭാഷ പഠനം ജനകീയമാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കെ.എ.ടി.എഫ് മുൻ സംസ്ഥാന ട്രഷറർ സലിം ഫാറൂഖിയും പ്രതിനിധി സമ്മേളനം കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി സലിം കൊല്ലവും നിർവഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ ടി.വി. രമണി, ജില്ല സെക്രട്ടറി അബ്ദുൽ ഹഖീം, റഷീദ് മദനി, യൂനുസ് ആറ്റിങ്ങൽ, ഉബൈദ ഫാറൂഖി, ഷൗക്കത്തലി സ്വലാഹി, അബദുൽ സലിം മൗലവി, മുഹമ്മദ്, സഫീർ ജഹ്സിൻ, ഫൈസൽ ബാബു, താഹിറ, സീനത്ത് വർക്കല, സഫീർ ജഹ്സിൻ, ൈഫസൽ ബാബു, തഹിറ, സീനത്ത് വർക്കല, സിദ്ദീഖ് പെരിഞ്ചേരി, അനീഷ് കണിയാപുരം, ഹൈദ്രോസ് തങ്ങൾ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജില്ല പ്രസിഡൻറ് അഹമ്മദലി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം.എ. റഷീദ് മദനി (പ്രസി), മുഹമ്മദ് ബാലരാമപുരം, ഉബൈദുല്ല ഫാറൂഖി, ഷൗക്കത്തലി സ്വലാഹി, അജിലാൽ, മുജീബ് ബീമാപള്ളി (വൈസ് പ്രസി), കെ.പി. ഫൈസൽ ബാബു (ജന. സെക്ര), ഹാസിലുദ്ദീൻ, നജീബ് പാറശ്ശാല, അനീസ് കെ.എച്ച്, ഹൈദ്രോസ് തങ്ങൾ, സിദ്ദീഖ് കണിയാപുരം (ജോ. സെക്ര), എ. അബ്ദുൽ ഹക്കീം (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story