Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടി.എൻ.ജി പുരസ്​കാരം...

ടി.എൻ.ജി പുരസ്​കാരം സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ ടി.എൻ. ഗോപാകുമാറി​െൻറ സ്മരണാർഥം ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരം കാസർകോട് ജില്ലയിലെ സന്നദ്ധസംഘടന ന്യൂമലബാർ റിഹാബിലിറ്റേഷൻ സ​െൻററിന് സമ്മാനിച്ചു. കനകക്കുന്നിൽ നടന്ന ചടങ്ങിൽ ഡൽഹി മെട്രോ മുൻ മേധാവി ഇ. ശ്രീധരനിൽനിന്ന് എം.എം. ചാക്കോ പുരസ്കാരം ഏറ്റുവാങ്ങി. ടി.എൻ. ഗോപകുമാർ അനുസ്മരണ സേമ്മളനം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം െചയ്തു. ദ ഹിന്ദു റിസർച് എഡിറ്റർ എ.എസ് പനീർശെൽവൻ, നടൻ നെടുമുടി വേണു, ഏഷ്യാനെറ്റ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, കെ. മാധവൻ, ഫ്രാങ്ക് പി.തോമസ് തുടങ്ങിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story