Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌കൂളി​ൽ...

സ്‌കൂളി​ൽ വാര്‍ഷികാഘോഷവും എൻഡോവ്മെൻറ്​ വിതരണവും

text_fields
bookmark_border
പൂവാർ: പരണിയം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ വാര്‍ഷികാഘോഷവും എൻഡോവ്മ​െൻറ് വിതരണവും സംഘടിപ്പിച്ചു. വാർഷികാഘോഷം ജില്ല പഞ്ചായത്ത് മെംബർ എം. സുജാതയും എൻഡോവ്മ​െൻറ് വിതരണം കെ. ആന്‍സലൻ എം.എല്‍ എയും ഉദ്ഘാടനം ചെയ്തു. സ്‌കൂളി​െൻറ വികസനത്തിനു വേണ്ടി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്തി​െൻറ ഫണ്ടുപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന സ്‌കൂളിൽ വരും വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് അംഗം എം. സുജാതയും അഭിപ്രായപ്പെട്ടു. കവി വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് എസ്. ശശികുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബ്യൂല ഏഞ്ചൽ, തിരുപുറം പഞ്ചായത്ത് അംഗം എസ്. സ്റ്റീഫൻ, പ്രഥമാധ്യാപിക എസ്.കെ. മഹേശ്വരി, പ്രിൻസിപ്പൽ സെയ്ദ് ഷിയാസ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻലാൽ എന്നിവർ സംസാരിച്ചു. പ്രീപ്രൈമറി മുതൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിക്കുന്ന സ്‌കൂളിൽ വിവിധ വിഭാഗങ്ങളിലായി 33 എൻഡോവ്മ​െൻറുകൾ വിതരണം ചെയ്തു. വിവിധ ക്ലാസുകളിൽ ഒന്നാമതെത്തിയ വിദ്യാർഥികൾക്കും ഉപജില്ല-തല മേളകളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story