Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികവർഗ...

'പട്ടികവർഗ ജീവനക്കാർക്ക്​ നേരെ പീഡനങ്ങളുണ്ടായാൽ നേരിടും'

text_fields
bookmark_border
തിരുവനന്തപുരം: പട്ടികജാതി-വർഗ ഉദ്യോഗസ്ഥർക്കെതിരെ മുെമ്പങ്ങും ഇല്ലാത്ത തരത്തിലുള്ള പീഡനങ്ങളും അതിക്രമങ്ങളുമാണ് നടന്നുവരുന്നതെന്നും അത്തരം നടപടികളെ സധൈര്യം സംഘടന നേരിടുമെന്നും പട്ടികജാതി-വർഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻറ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ പറഞ്ഞു. എൽ.െഎ.സി തിരുവനന്തപുരം ഡിവിഷനിൽ പട്ടിക വിഭാഗ ജീവനക്കാർ നേരിടുന്ന അവഗണനക്കെതിരെ പട്ടികജാതി-വർഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ എൽ.െഎ.സി ഡിവിഷനൽ ഒാഫിസിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മേലാംകോട് ബിജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി െഎ. ബാബു കുന്നത്തൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ഡോ. പി.പി. വാവ, സംയുക്ത സമിതി ജില്ല സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ, കെ.പി.എം.എസ് ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ, കോർപറേഷൻ കൗൺസിലർ അനിത, സമിതി ജില്ല കൺവീനർ എൻ.എൽ. വാഞ്ചു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story