Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹയർ സെക്കൻഡറി...

'ഹയർ സെക്കൻഡറി സ്​കൂളിന്​ പൊലീസി​െൻറ പ്രത്യേക ശ്രദ്ധയുണ്ടാകും'

text_fields
bookmark_border
ബാലരാമപുരം: ഹയർ സെക്കൻഡറി സ്കൂളിന് പൊലീസി​െൻറ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ഡിവൈ.എസ്.പി പി. ഹരികുമാർ. ബാലരാമപുരം ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കായി സ്ത്രീ സുരക്ഷ എന്ന വിഷയത്തിലും ആൺകുട്ടികൾക്കായി ലഹരി ഉപയോഗം എന്ന വിഷയത്തിലും ബാലരാമപുരം പൊലീസി​െൻറ ആഭിമുഖ്യത്തിൽ രണ്ടുഘട്ടങ്ങളായാണ് ക്ലാസ് നടന്നത്. എസ്.എം. പ്രദീപ് കുമാർ ക്ലാസ് നയിച്ചു. എസ്.ഐ ഹേമന്ദ് കുമാർ, പ്രിൻസിപ്പൽ അമൃതകുമാരി, പ്രഥമാധ്യാപക​െൻറ ചുമതലയുള്ള ബിജു, ജനമൈത്രി പൊലീസ് സ്കൂൾ ജാഗ്രതാ സമിതി ചെയർമാൻ എസ്.ആർ. സജീവ്, കോഓഡിനേറ്റർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. ബാലരാമപുരം സ്കൂളിൽ നിരവധി ക്രമസമാധാന പ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് പൊലീസി​െൻറ ഇടപെടൽ.
Show Full Article
TAGS:LOCAL NEWS 
Next Story