Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗാന്ധിസ്​മൃതിയിൽ...

ഗാന്ധിസ്​മൃതിയിൽ അർഥപൂർണതയുമായി 'സബ്​കോ സന്മതി'

text_fields
bookmark_border
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വദിനത്തിൽ സംസ്ഥാന സർക്കാറി​െൻറ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത്ഭവൻ ഗാന്ധിസ്മൃതിയിൽ അർഥപൂർണതയുടെ ദൃശ്യാവിഷ്ക്കാരം ഒരുക്കി. 'സബ്കോ സന്മതി' ശീർഷകത്തിൽ 40 മിനിറ്റ് ദൈർഘ്യത്തിലാണ് കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇൗ മൾട്ടിമീഡിയ ദൃശ്യവിരുന്ന് അരങ്ങേറിയത്. ഗാന്ധിജിയുെട മരണവേളയിൽ ഒപ്പമുണ്ടായിരുന്ന വിഖ്യാത പത്രപ്രവർത്തകൻ കുൽദീപ് നയ്യാരുടെ റിപ്പോർട്ടും ജവഹർലാൽ നെഹ്റുവി​െൻറ വികാരനിർഭരമായ പ്രസംഗവും കാലങ്ങൾക്കുശേഷം കവി മധുസൂധനൻനായർ എഴുതിയ 'തനിയെ നടക്കുന്നു ഗാന്ധി' കവിതയും െഎൻസ്റ്റീൻ, നെൽസൺ മണ്ടേല, ചാർളിചാപ്ലിൻ, അയ്യങ്കാളി എന്നിവർ ഗാന്ധിജിയെക്കുറിച്ച് രേഖപ്പെടുത്തിയ ചരിത്ര വാക്യങ്ങളും ഇഴചേർത്ത് ചലച്ചിത്രം, നാടകം, മൈം, നൃത്തം, സംഗീതം എന്നിവ സമന്വയിപ്പിച്ചാണ് സബ്കോ സന്മതി അവതരിപ്പിച്ചത്. പ്രശസ്ത നാടക -ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെംബർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ആശയവും ആവിഷ്കാരവും നൽകിയ വേറിട്ട ഇൗ ദൃശ്യവിരുന്നിന് ഫിറോസ്ഖാൻ കൊറിയോഗ്രാഫി നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story