Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഴിഞ്ഞത്തേക്ക്...

വിഴിഞ്ഞത്തേക്ക് ബ്രേക്ക് വാട്ടർ നിർമാണത്തിന് കൈയൊന്നിന് ഒരു കല്ലുമായി വിഴിഞ്ഞം മദർ പോർട്ട് ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
വിഴിഞ്ഞം: കരിങ്കലി​െൻറ ലഭ്യതക്കുറവ് കാരണം പ്രതിസന്ധി നേരിടുന്ന വിഴിഞ്ഞം തുറമുഖത്തി​െൻറ ബ്രേക്ക് വാട്ടർ നിർമാണത്തിന് 'കൈയൊന്നിന് ഒരു കല്ലുമായി' വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കൗൺസിൽ. പദ്ധതിക്കാവശ്യമായ പാറകൾ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തി​െൻറ ഭാഗമായാണ് കല്ലുശേഖരണ പരിപാടി സമിതി ആരംഭിച്ചിരിക്കുന്നത്. ഇതിലേക്ക് ലോകത്തി​െൻറ ഏതു ഭാഗത്തിരിക്കുന്ന ജനങ്ങൾക്കും ഈ പദ്ധതിക്കായി ഒരു ചെറിയ കല്ലെങ്കിലും സംഭാവന ചെയ്യാവുന്നതാണ്. കല്ലുകൾ ശേഖരിച്ച് ഫെബ്രുവരി 10ന് കല്ലുകളുമായി സെക്രേട്ടറിയറ്റിന് മുന്നിൽ സംഗമിക്കും. അവിടെ നിന്ന് കല്ലുകൾ വാഹന ജാഥയായി പദ്ധതി പ്രദേശത്ത് എത്തിക്കുകയും ബ്രേക്ക് വാട്ടർ സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യും. പദ്ധതിയിലൂടെ ലോകം മുഴുവനുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും അടിയന്തരമായി സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന മുന്നറിയിപ്പ് നൽകാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ കൗൺസിൽ അംഗം ഏലിയാസ് ജോൺ പറഞ്ഞു. നിലവിൽ ഒമാൻ, സിംഗപ്പൂർ, ഇറാൻ ഉൾപ്പെടെയുളള വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്ന മലയാളികളും കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളും തങ്ങളുടെ പ്രതിഷേധത്തി​െൻറ ഭാഗമായുള്ള കല്ലുകൾ സംഘാടകർക്ക് അയക്കാമെന്ന് അറിയിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. 2015 ഡിസംബർ അഞ്ചിന് നിർമാണം ആരംഭിച്ച വിഴിഞ്ഞം മദർ പോർട്ട് നേരിടുന്ന പ്രതിസന്ധിക്കെതിരെയാണ് പരിപാടി. നിർമാണം ആരംഭിച്ച് 1000 ദിവസത്തിനുള്ളിൽ ആദ്യത്തെ കപ്പൽ വിഴിഞ്ഞത്തടുപ്പിക്കാൻ കഴിയുമെന്ന വാഗ്‌ദാനമാണ് കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ് അന്ന് നൽകിയത്. തുടക്കത്തിൽ നിർമാണം വേഗത്തിലായിരുന്നു. അതി​െൻറ ഫലമായി 100 ഓളം പൈലിങ്ങുകൾ, 2200 അക്രോപോഡുകൾ , 80 ശതമാനം ഡ്രഡ്ജിങ് എന്നിവ പൂർത്തിയാക്കി. വൈദ്യുതി സബ് സ്റ്റേഷൻ , പോർട്ട് റോഡ് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. എന്നാൽ, പദ്ധതിയുടെ നട്ടെല്ലായ ബ്രേക്ക് വാട്ടർ നിർമാണം 390 മീറ്റർ മാത്രമാണ് അദാനി ഗ്രൂപ്പിന് നടത്താൻ കഴിഞ്ഞത്. 3.1 കിലോ മീറ്റർ ബ്രേക്ക് വാട്ടർ പൂർത്തിയാക്കേണ്ട സ്ഥാനത്താണ് ഈ മെല്ലെപ്പോക്ക്. കല്ലി​െൻറ ലഭ്യതക്കുറവാണ് പ്രധാന തടസ്സമായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതി​െൻറ ഉത്തരവാദിത്തം സർക്കാറിനാണോ, നിർമാണം ഏറ്റെടുത്ത കമ്പനിക്കാണോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. പദ്ധതിയിൽ പങ്കാളിയാവാൻ താൽപര്യമുള്ളവർക്ക് 94471 28083 എന്ന നമ്പറിലോ support@motherports.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story