Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാതൃകയായി സ്​നിഗ്​ധ

മാതൃകയായി സ്​നിഗ്​ധ

text_fields
bookmark_border
തിരുവനന്തപുരം: സമൂഹത്തിൽ ഒറ്റപ്പെട്ടതും തള്ളപ്പെട്ടതുമായ ബാല്യങ്ങൾക്ക് സാന്ത്വനമേകുന്നതാണ് നന്മയുള്ള ജീവിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാര്യവട്ടം യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ് വിദ്യാർഥികൾ അനാഥക്കുട്ടികൾക്കായ് ഒരുക്കിയ 'സ്നിഗ്ധ സീസൺ 6' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിനിമ-സീരിയൽ നടൻ റിയാസ് നർമകല കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ഇസഡ്.എ.സ്മിത അധ്യക്ഷതവഹിച്ചു. യൂനിയൻ ചെയർമാൻ ഗോവിന്ദ് ദിലീപ്. ജി, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സാജൻ വേളൂർ, സ്റ്റുഡൻറ്സ് കോഒാഡിനേറ്റർ അരുൺ ബി.െഎ, അശോക് കുമാർ, എസ്.എഫ്.െഎ യൂനിറ്റ് സെക്രട്ടറി വർധനൻ, സ്നിഗ്ധ മെയിൻ കൺവീനർ അഭിജിത് ഗോപാൽ, യൂനിയൻ ജനറൽ സെക്രട്ടറി സുജിത്, വകുപ്പ് മേധാവിമാരായ ഇന്ദുശാലിനി, സൈന എന്നിവർ സംസാരിച്ചു. കണ്ണമ്മൂല സി.എസ്.െഎ ഒാർഫനേജ്, ശ്രീചിത്രാഹോം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുട്ടികൾക്കായാണ് സ്നിഗ്ധ ഒരുക്കിയത്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, സൈക്കിളുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ വിദ്യാർഥികൾ വിതരണം ചെയ്തു. കോളജ് വിദ്യാർഥിനികൾ ഒരുക്കിയ വിവിധ കലാപരിപാടികൾ, ഒാർഫനേജിലെ കുട്ടികളുടെ കലാപരിപാടികൾ, ചുമടുതാങ്ങി ബാൻഡി​െൻറ സംഗീതം, നൈറ്റ് റൈഡേഴ്സി​െൻറ സൈക്കിൾ സ്റ്റണ്ട് എന്നിവ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story