Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറ്റാലം കൊട്ടാരം: ...

കുറ്റാലം കൊട്ടാരം: പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ടു

text_fields
bookmark_border
തിരുവനന്തപുരം: തിരുനെൽവേലിയിലെ കുറ്റാലത്ത് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കൊട്ടാരത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. പൊലീസ് സംരക്ഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കാൻ ആഭ്യന്തരവകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൊട്ടാരത്തി​െൻറ പ്രൗഢി നിലനിർത്തുന്നതിന് നടപടിയെടുക്കുന്നതായും വി.കെ. ഇബ്രാഹീംകുഞ്ഞ്, ടി.എ. അഹമ്മദ് കബീർ, മഞ്ഞളാംകുഴി അലി, പി.കെ. ബഷീർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. കൊട്ടാരവും അനുബന്ധ കെട്ടിടങ്ങളും സർക്കാറി​െൻറ പൂർണ നിയന്ത്രണത്തിലാണ്. അഞ്ച് ഗാർഡ്നർ കം വാച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തിയിട്ടുണ്ട്. കെട്ടിടത്തി​െൻറ സംരക്ഷണത്തിന് 12 അടിയിൽ കമ്പിവേലി കെട്ടുന്നതിന് നടപടിയായിട്ടുണ്ട്. കെട്ടിടം കൈയേറാൻ ശ്രമിച്ച സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത് കേസ് നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story