Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായ്പ എഴുതിത്തള്ളൽ...

വായ്പ എഴുതിത്തള്ളൽ പദ്ധതി: ആദിവാസികൾക്കായി ആറുകോടിയും പട്ടികജാതിക്കാർക്കായി 82 കോടിയും ചെലവഴിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പട്ടികജാതി-വർഗ വകുപ്പ് ആദിവാസികളുടെ ആറ് കോടിരൂപയുടെയും പട്ടികജാതിക്കാരുടെ 83 കോടിയുടെയും വായ്പകൾ എഴുതിത്തള്ളി. ആദിവാസികൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത ഒരു ലക്ഷം വരെയുള്ള വായ്പകളാണ് വായ്പാ കുടിശ്ശിക എഴുതിത്തള്ളൽ പദ്ധതിയിൽപെടുത്തി തള്ളിയത്. പട്ടികജാതിക്കാരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിന് 2016-17ൽ അനുവദിച്ച 88.53 കോടിയിൽ 82.98 കോടി ചെലവഴിച്ചു.സംസ്ഥാനത്താകെ 43136 പട്ടികജാതി കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. തിരുവനന്തപുരത്താണ് കൂടുതൽ തുക ചെലവഴിച്ചത്. 6338 പേർക്ക് 14.18 കോടി നൽകി. എറണാകുളത്ത് 5305 പേർക്ക് 10.83 കോടിയും ലഭിച്ചു. വയനാട്ടിലാണ് ഏറ്റവും കുറച്ചുപേർക്ക് ആനുകൂല്യം ലഭിച്ചത്. 127 പേർക്ക് 30.49 ലക്ഷം നൽകി. പാലക്കാട് 4864 പേർക്ക് 8.55 കോടിയും തൃശൂരിൽ 5163 പേർക്ക് 7.93 കോടിയും അനുവദിച്ചു. ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള തുക വിവിധ ജില്ലകളിലെ ട്രൈബൽ വികസന ഓഫിസുകൾക്കാണ് നൽകിയത്. സംസ്ഥാനത്താകെ 2366 ആദിവാസികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. എന്നാൽ, പദ്ധതിയുടെ തുക അനുവദിക്കുന്നതിൽ ചില വീഴ്ചകൾ സംഭവിെച്ചന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016-17ലും 2017-18ലുമായി 6.05 കോടി ചെലവഴിച്ചെങ്കിലും കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് നയാപൈസ ലഭിച്ചില്ല. അതുപോലെ 2017-18ൽ തൃശൂർ, കോഴിക്കോട് ജില്ലകളെയും ഒഴിവാക്കി. 2016-17ൽ എറണാകുളം, ഇടുക്കി ജില്ലകൾക്ക് ആനുകൂല്യം ലഭിച്ചില്ല. എറണാകുളത്ത് ഇതുവരെ ഒരാൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്; 74, 272 രൂപ. തൃശൂരിൽ 2016-17ൽ മാത്രമേ ആനുകൂല്യം ലഭിച്ചുള്ളൂ. അതാകട്ടെ രണ്ട് ഗുണഭോക്താക്കൾക്കുമാത്രം. ആകെ അനുവദിച്ച തുകയിൽ 1.92 കോടി വയനാടിന് ലഭിച്ചു. 706 കുടുംബങ്ങളാണ് പദ്ധതിപ്രകാരം വായ്പയിൽനിന്ന് മോചിതരായത്. 2016-17ൽ പട്ടികയിൽ ഉൾപ്പെടാതെപോയ ഇടുക്കിക്ക് 2017-18ൽ 410 കുടുംബങ്ങൾക്ക് 87.5 ലക്ഷം അനുവദിച്ചു. 2017-18ൽ ആകെ അനുവദിച്ച തുകയുടെ മൂന്നിലൊന്ന് തുക ഇടുക്കിക്ക് നീക്കിവെച്ചു. പാലക്കാട് അട്ടപ്പാടിയിൽ ആകെ 90 പേരുടെ വായ്പ എഴുതിത്തള്ളി. ഇതിനായി 41.71 ലക്ഷം വിനിയോഗിച്ചു. ആർ. സുനിൽ
Show Full Article
TAGS:LOCAL NEWS 
Next Story