Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിപണി കീഴടക്കി...

വിപണി കീഴടക്കി ഡ്രാഗണ്‍ ഫ്രൂട്ട്

text_fields
bookmark_border
പത്തനാപുരം : വഴിയോര കച്ചവടകേന്ദ്രങ്ങളില്‍ പുത്തന്‍താരമായി എത്തിയ ഡ്രാഗണ്‍ ഫ്രൂട്ട് വിപണി കീഴടക്കുന്നു. രൂപത്തിലും വര്‍ണത്തിലും പ്രത്യേകത നിറഞ്ഞ ഈ ഫലവര്‍ഗം കാഴ്ചക്കാരിലും കൗതുകം സൃഷ്ടിക്കുന്നു. ഏറെ രോഗപ്രതിരോധശേഷിയുള്ള ഈ ഫലം അർബുദം, ഷുഗര്‍, കൊളസ്‌ട്രോള്‍ മൂത്രതടസ്സം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നായി പറയപ്പെടുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്. ഒരുകിലോക്ക് 230 രൂപയാണ് വില. ഒരെണ്ണം 400 ഗ്രാം വരെ തൂക്കം വരും. മജന്തയും, മഞ്ഞയും ഇടകലര്‍ന്ന ഫ്രൂട്ട് കാഴ്ചയിലും സുന്ദരനാണ്. പിറ്റാജെ എന്നാണ് ഇതി‍​െൻറ ശാസ്ത്രനാമം. മലേഷ്യന്‍ സ്വദേശിയാണ് ഈ ഫലം. എന്നാല്‍, രോഗശമനി എന്ന നിലയിലാണ് വിപണി കീഴടക്കുന്നത്. ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം.
Show Full Article
TAGS:LOCAL NEWS 
Next Story