Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ കെട്ടിടങ്ങളുടെ...

സ്​കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകണം ^ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകണം -ബാലാവകാശ കമീഷൻ * ആസ്ബസ്േറ്റാസ് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കണം തിരുവനന്തപുരം: സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിന് തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ പൊതു വിദ്യാഭ്യാസം, തദ്ദേശഭരണം വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രീ-ൈപ്രമറി സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കമീഷൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് പ്രത്യേകം നിർദേശം നൽകി. സ്കൂൾ കെട്ടിടങ്ങളുടെ പ്ലാൻ അനുസരിച്ച് സുരക്ഷക്കുള്ള നടപടി സ്വീകരിക്കുകയും അതിനായി തുക മാറ്റിെവച്ച് അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. ഇതിനുള്ള നിർദേശം എല്ലാ സ്കൂളുകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നൽകണമെന്ന് കമീഷൻ ഉത്തരവായി. സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൈമാറിയ സാഹചര്യത്തിൽ അവർ ഇക്കാര്യത്തിന് കൂടുതൽ പരിഗണന നൽകണം. ഫിറ്റ്നസ് നൽകേണ്ട എൻജിനീയർമാർ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നതുകൊണ്ട് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് സഹിതമുള്ള റിപ്പോർട്ട് സ്കൂളിനും പഞ്ചായത്തിനും നൽകി ആവശ്യമായ പണി നല്ല രീതിയിൽ പൂർത്തിയാക്കണം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്കൂൾ കെട്ടിടങ്ങൾ ഇടിഞ്ഞുവീണ നിരവധി കേസുകൾ കമീഷന് ലഭിച്ചിട്ടുണ്ട്. അവയിൽ മിക്കതും സർക്കാർ സ്കൂളുകൾ ആയിരുന്നു. അപകടങ്ങൾ മിക്കതും അവധി ദിവസങ്ങളിൽ ആയതിനാലാണ് വലിയ ദുരന്തങ്ങൾ ഒഴിവായത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി യഥാസമയം സ്വീകരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മലപ്പുറം എടവണ്ണ പത്തിപ്പിരിയം ഗവ. യു.പി സ്കൂളി​െൻറ കെട്ടിടം തകർന്നുവീണ സംഭവത്തിൽ കമീഷൻ സ്വമേധയ സ്വീകരിച്ച കേസിലാണ് ഉത്തരവ്. കണ്ണൂർ ജില്ലയിലെ മാണിയൂർ ഭഗവതിവിലാസം എ.എൽ.പി സ്കൂൾ കെട്ടിടത്തി​െൻറ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പ്രീ ൈപ്രമറി സ്കൂളി​െൻറ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന പരാതിയിന്മേലാണ് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച കമീഷൻ ഉത്തരവ്. ആരോഗ്യകാരണങ്ങളാൽ നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് മേഞ്ഞതിന്മേൽ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story