Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി.ഐ.ഒ കരുനാഗപ്പള്ളി...

ജി.ഐ.ഒ കരുനാഗപ്പള്ളി ഏരിയ സമ്മേളനം

text_fields
bookmark_border
കരുനാഗപ്പള്ളി: 'വിശ്വാസം: പ്രതിരോധവും പ്രതീക്ഷയും' വിഷയത്തിൽ നടത്തി. ആദ്യ സെഷനിൽ നടന്ന ജി.ഐ.ഒ ഏരിയ പ്രവർത്തക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി വനിത ഏരിയ കൺവീനർ എസ്. ഷാഹിദ അധ്യക്ഷത വഹിച്ചു. 'മുസ്ലിം സ്ത്രീ ഖുർആനിലും മുസ്ലിം ജീവിതത്തിലും' വിഷയത്തിൽ സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി തൻസീർ ലത്തീഫ് പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിത ജില്ല സമിതിയംഗം എ. ഷാജിമു, ജി.ഐ.ഒ ഏരിയ കോഓഡിനേറ്റർ നദീറ കോഴിക്കോട്, ഏരിയ സെക്രട്ടറി ആഫിയ, വൈസ് പ്രസിഡൻറ് അൻസിയ എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡൻറ് അജ്മി ഓച്ചിറ സ്വാഗതം പറഞ്ഞു. ഏരിയ സമിതിയംഗം ഖൻസാവുൽ ജദീദ പ്രാർഥന നിർവഹിച്ചു. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ വൈസ് പ്രസിഡൻറ് അഷ്റഫ് ഓച്ചിറ ഉദ്ഘാടനം ചെയ്തു. 'മുസ്ലിം സ്ത്രീ പ്രതിനിധാനം' വിഷയത്തിൽ മുഹമ്മദ് അസീർ നീർകുന്നവും 'നാഥനിലേക്ക് അടുക്കേണ്ടതെങ്ങനെ' വിഷയത്തിൽ അബ്ദുസ്സലാം ആലുവയും പ്രഭാഷണം നടത്തി. ജി.ഐ.ഒ ഏരിയ സെക്രട്ടറി ആഫിയ അധ്യക്ഷത വഹിച്ചു. മലർവാടി ബാലസംഘം ജില്ല കോ-ഓഡിനേറ്റർ എ.എ. ജലീൽ സമാപന പ്രഭാഷണം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story