Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാഷിസ്​റ്റ്​...

ഫാഷിസ്​റ്റ്​ ശക്തികൾക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം ^കെ.സി. വേണുഗോപാല്‍

text_fields
bookmark_border
ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം -കെ.സി. വേണുഗോപാല്‍ ഓച്ചിറ: ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഓച്ചിറ 36ാം നമ്പര്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തി​െൻറ മതേതര പൈതൃകത്തെ തകര്‍ക്കുകയാണ്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ചോയിസ് ഷാജി അധ്യക്ഷത വഹിച്ചു. ഫോട്ടോ പ്രദര്‍ശനം കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ രാമചന്ദ്രന്‍, കെ.ജി. രവി, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, നീലികുളം സദാനന്ദന്‍, കെ.ബി. ഹരിലാല്‍, അയ്യാണിക്കല്‍ മജീദ്, ബി.എസ്. വിനോദ്, ബി. സെവന്തികുമാരി, കെ.എം.കെ. സത്താര്‍, അമ്പാട്ട് അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story