Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖംമിനുക്കി ചവറ...

മുഖംമിനുക്കി ചവറ പൊലീസ് സ്​റ്റേഷൻ

text_fields
bookmark_border
ചവറ: പരാതികൾക്ക് പരിഹാരം കാണാനുള്ള ഇടം മാത്രമല്ല പൊലീസ് സ്റ്റേഷൻ, ജനങ്ങൾക്ക് കരുതലി​െൻറയും സുരക്ഷയുടെയും അറിവുകൾ പകരാൻ കൂടിയുള്ളതാണെന്ന് കാട്ടിത്തരികയാണ് ചവറ പൊലീസ് സ്റ്റേഷൻ. ദേശീയപാതയുടെ അരികിലുള്ള സ്റ്റേഷ​െൻറ മതിലുകളിൽ നോക്കിയാൽ കാണാം സുരക്ഷിത യാത്രക്കായി അവബോധം പകരുന്ന വാക്കുകളും ചിത്രങ്ങളും. അടുത്തിടെ സ്റ്റേഷൻ കെട്ടിടം പെയിൻറ് ചെയ്ത് മനോഹരമാക്കിയിരുന്നു. അപ്പോൾ തോന്നിയ ആശയമാണ് മതിലിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നത്. അപകടരഹിത യാത്രക്കായുള്ള സുരക്ഷ നിർദേശങ്ങളാണ് മതിൽ നിറയെ. അപകടകരമായ ഡ്രൈവിങ്, ഹെൽമറ്റി​െൻറ ആവശ്യകത, റോഡ് നിയമങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ചുമരിലുള്ളത്. ബസ് സ്റ്റോപ്പും നിരന്തരം യാത്രക്കാർ കടന്നുപോകുന്ന ദേശീയപാതയുമുള്ളതിനാൽ എപ്പോഴും കാണാനും അതുവഴി അപകടരഹിത യാത്രക്കുള്ള തിരിച്ചറിവ് ജനങ്ങളിലെത്തിക്കാനുമാണ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷൻ മതിലുകളെ ഉപയോഗപ്പെടുത്തിയതെന്ന് ചവറ എസ്.ഐ ജയകുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story