Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവർത്തനം നിലച്ച...

പ്രവർത്തനം നിലച്ച ക്വാറികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിപ്പിക്കണം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
പ്രവർത്തനം നിലച്ച ക്വാറികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിപ്പിക്കണം -ഉമ്മൻ ചാണ്ടി കഴക്കൂട്ടം: പരിസ്ഥിതി അനുമതി വൈകുന്നതുമൂലം പ്രവർത്തനം നിലച്ച 2500ൽ പരം ക്വാറികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കലക്ടർ അധ്യക്ഷനായ അവലോകന സമിതിയിൽ പരിസ്ഥിതി അനുമതിക്കും മറ്റും വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്നും ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ ഉൽപാദനം മൂന്നിരട്ടിയാക്കിയില്ലെങ്കിൽ വികസന പദ്ധതികൾ നിലച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരള സിമൻറ് ബ്രിക്സ് ആൻഡ് ടൈൽസ് ഉൽപാദക അസോസിയേഷൻ, ചെറുകിട ക്വാറി അസോസിയേഷൻ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ, ടിപ്പർ ഓണേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച നിർമാണ സംരംഭകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീസ് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുൽ റസാഖ്, മുൻ എം.എൽ.എ എ.എം. യൂസഫ്, വിവിധ സംഘടനാ ഭാരവാഹികളായ വി. ഹരിദാസ്, കെ. അനിൽകുമാർ, അഷ്റഫ് കടവിളാകം, തോമസ് കുട്ടി തേവര മുറിയിൽ, എസ്. ലതാകുമാരി, ആർ. വിശ്വനാഥൻ, വി.പി.ആർ റോയി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story