Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന ഭാഗ്യക്കുറി...

സംസ്ഥാന ഭാഗ്യക്കുറി ഫലങ്ങളുടെ അക്കങ്ങള്‍ പ്രവചിച്ച് ചൂതുകളി

text_fields
bookmark_border
പേരൂര്‍ക്കട: കേരള , സംഘത്തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുലക്ഷം രൂപ പിടിച്ചെടുത്തു. വട്ടിയൂര്‍ക്കാവ് കാച്ചാണി കുന്നൂര്‍ശാല ലീലാഭവനില്‍ ജയകുമാറാണ് (38) പിടിയിലായത്. പേരൂര്‍ക്കട ഊളമ്പാറ ജങ്ഷന് സമീപം ലോട്ടറിക്കട നടത്തിവരുകയായിരുന്നു ഇയാള്‍. ലോട്ടറി കച്ചവടത്തിനു പുറമേ, കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍ പ്രവചിക്കുന്നവര്‍ക്ക് ഇയാള്‍ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പൊലീസ് പറയുന്നത്: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമാകുന്ന അക്കങ്ങള്‍ മുന്‍‌കൂട്ടി പ്രവചിക്കുന്നവര്‍ക്ക് 5000 രൂപയാണ് ഇയാള്‍ സമ്മാനമായി നല്‍കിയിരുന്നത്. നറുക്കെടുപ്പിന് മുേമ്പ സമ്മാനാര്‍ഹമാകുന്ന നമ്പറി​െൻറ അവസാനത്തെ മൂന്നക്കം വെള്ള പേപ്പറില്‍ എഴുതി ഇയാളെ ഏൽപിക്കുന്നതിനൊപ്പം 10 രൂപകൂടി നല്‍കണം. നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ നമ്പറും പ്രവചിച്ച അക്കങ്ങളും ഒത്തുവന്നാല്‍ 5000 രൂപ സമ്മാനമായി നല്‍കും. അക്കങ്ങളുടെ ക്രമം തെറ്റിവന്നാല്‍ 3000 രൂപയും നല്‍കും. ഇത്തരത്തില്‍ നടത്തിയിരുന്ന അനധികൃത ചൂതാട്ടത്തില്‍ പങ്കെടുക്കാന്‍ ദിവസേന നിരവധിപേരാണ് ഇവിടെ എത്തിയിരുന്നത്. പേരൂര്‍ക്കട സി.െഎ സ്റ്റുവര്‍ട്ട് കീലര്‍ക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story