Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷ​ൻ ആസ്​തികളുടെ ...

കോർപറേഷ​ൻ ആസ്​തികളുടെ ലേലത്തിന്​ തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ അധീനതയിലെ ആസ്തികൾ ലേലം ചെയ്യാൻ അറിയിപ്പ് പുറപ്പെടുവിച്ചതോടെ കോർപറേഷന് ലഭിക്കേണ്ട കോടികൾ പോക്കറ്റിലാക്കാൻ ലോബികൾ രംഗത്ത്. ക്വട്ടേഷൻ സമർപ്പിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തിയും ലേലത്തുക കുറച്ചുകാണിച്ചുമാണ് ലോബികൾ കോർപറേഷനെ കബളിപ്പിക്കാൻ തയാറെടുക്കുന്നത്. വൻവരുമാനം ലഭിക്കുന്ന പാർക്കിങ് സ്ഥലങ്ങളും മറ്റും വർഷങ്ങളായി ഒരാൾതന്നെ ലേലംകൊള്ളുന്നത് ഇതിനു തെളിവാണെങ്കിലും ഇടപെടാൻ ഭരണസമിതിക്കാകുന്നില്ല. പാർക്കിങ് സ്ഥലങ്ങൾ, പൊതുശൗചാലയങ്ങൾ, ഗാന്ധിപാർക്ക്്, കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ഫലവൃക്ഷങ്ങളിൽനിന്നുള്ള ആദായമെടുക്കൽ, തൈക്കാട് മിനിശ്മശാനം എന്നിവയാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് ലേലം ചെയ്ത് നൽകുന്നത്. ലേലനടപടികൾ ചൊവ്വാഴ്ച മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. കോടികളുടെ വരുമാനമാണ് ഗാന്ധിപാർക്ക്, പുത്തരിക്കണ്ടം മൈതാനം, പാളയം, പേരൂർക്കട മാർക്കറ്റുകൾ എന്നിവിടങ്ങളിൽനിന്ന് സ്വകാര്യ ലോബികൾക്ക് ലഭിക്കുന്നത്. എന്നാൽ, ഇവയെല്ലാം ലേലത്തിൽ പോകുന്നത് തുച്ഛമായ തുകക്കാണ്. തമ്പാനൂർ പാർക്കിങ് സ്ഥലം കഴിഞ്ഞ സാമ്പത്തിക വർഷം ലേലത്തിൽപോയത് 20,02,000 രൂപക്കാണ്. ലേലം ഏറ്റെടുത്തയാൾ ലാഭം കൊയ്തതാകെട്ട ഇരട്ടിയും. മ്യൂസിയത്തെ പാർക്കിങ് സ്ഥലം ലേലത്തി‍ൽ പോയത് 3,24,000 രൂപക്ക്. ശ്രീകണ്ഠേശ്വരത്തേത് 4,07,500 രൂപക്കും ഗാന്ധിപാർക്ക്് 13,52,000 രൂപക്കും പുത്തരിക്കണ്ടത്തേത് 15,01,001 രൂപക്കുമാണ് സ്വകാര്യ വ്യക്തികൾ ലേലംകൊണ്ടത്. ഇക്കുറിയും കോർ‍പറേഷന് കൂടുതലായി ലഭിക്കുക ആയിരമോ രണ്ടായിരമോ രൂപ മാത്രമായിരിക്കും. പരസ്പര ധാരണയോടെയാണ് സംഘങ്ങൾ ലേലനടപടികളിൽ പങ്കെടുക്കുന്നത്. അതിനാൽ ഒരു പാർക്കിങ് സ്ഥലത്തി‍​െൻറയോ കംഫർട്ട് സ്റ്റേഷേൻറയോ ലേലത്തിൽ ഒന്നോ രണ്ടോ ക്വട്ടേഷനുകൾ മാത്രമേ ലഭിക്കൂ. ഇവ തമ്മിലെ തുകയിലെ വ്യത്യാസം ആയിരങ്ങളിൽ ഒതുങ്ങും. സ്വാഭാവികമായും കൂടിയ തുക േക്വാട്ട് ചെയ്തയാൾക്ക് ലേലം ഉറപ്പിക്കേണ്ടിവരും. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലേലത്തുക കുറച്ച് ക്വട്ടേഷൻ സമർപ്പിക്കുന്നവരും കുറവല്ല. പുതിയ ലേലക്കാരെത്തിയാൽ ഒന്നുകിൽ ലേലത്തിനു മുമ്പ് ക്വട്ടേഷൻ പിൻവലിപ്പിക്കുകയോ നിരതദ്രവ്യം അടയ്ക്കാൻ തടസ്സം നിൽക്കുകയോ ചെയ്യും. പാർക്കിങ് ഏരിയകൾക്കുള്ള ക്വട്ടേഷനുകൾ ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെയും പൊതുശൗചാലയങ്ങൾ നടത്തുന്നതിന് അവകാശം ലഭിക്കുന്നതിനുള്ള ക്വട്ടേഷനുകളും ഗാന്ധിപാർക്ക്, തൈക്കാട് മിനി ശ്മശാനം (വിറക്), കല്യാണ മണ്ഡപങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ നടത്തുന്നതിനുള്ള ക്വട്ടേഷനുകൾ, വിളപ്പിശാല ജൈവഫാക്ടറി കോമ്പൗണ്ടിെല ഫവലൃക്ഷങ്ങളിൽനിന്ന് ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ എന്നിവ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെയും സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story