Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊന്മുടി സംസ്ഥാന...

പൊന്മുടി സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്നു

text_fields
bookmark_border
വിതുര: പൊന്മുടി സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ നടന്ന അപകടങ്ങളിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളവുകളിൽ അപകടസൂചന ബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും പൂർണമാ‍യി സ്ഥാപിക്കാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണം. ബുധനാഴ്ച ശിവൻകോവിലിൽ നടന്ന അപകടത്തിലാണ് നന്ദുരാജ് (24) മരിച്ചത്. സുഹൃത്തി​െൻറ ബൈക്കി​െൻറ പിന്നിലിരുന്ന് യാത്ര ചെയ്യവേ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ നന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. പൊന്നാംചുണ്ട് നന്ദു ഭവനിൽ അനിൽകുമാറി​െൻറയും ശ്രീകലയുടെയും മകനാണ്. ശനിയാഴ്ച ചേന്നൻപാറ, ചന്തമുക്ക്, മരുതാമല എന്നീ മൂന്നിടങ്ങളിൽ അപകടമുണ്ടായി. ചേന്നൻപാറയിലും ചന്തമുക്കിലും രാവിലെ എട്ടോടെയായിരുന്നു അപകടം. തൊളിക്കോട് തുരുത്തി സ്വദേശി സജികുമാറി​െൻറ (40) ബൈക്കും തേവിയോട് ദൈവ പരിപാലന ഇടവക വികാരി ഫാ. അനൂപി​െൻറ ബൈക്കും ചേന്നൻപാറയിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച വീണ സജികുമാറി​െൻറ കാലിലൂടെ പിന്നിൽവന്ന ടിപ്പർ കയറി. ചന്തമുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മൂന്നാനക്കുഴി സ്വദേശി സജുദാസിനും (25), കാറോടിച്ചിരുന്ന കളീക്കൽ സ്വദേശി പാർഥിപനും പരിക്കേറ്റു. ബൈക്ക് പൂർണമായി തകർന്നു. നിയന്ത്രണംവിട്ട കാർ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. മരുതാമലയിൽ നടന്ന അപകടത്തിൽ പ്രദേശവാസി ശ്രീരഞ്ജനാണ് (21) പരിക്കേറ്റത്. വിനോദ സഞ്ചാരികളുൾപ്പെടെ നൂറുകണക്കിനു പേർ കടന്നുപോകുന്ന റോഡിൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വേണ്ടതായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story