Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോറി ഇടിച്ചുകയറി...

ലോറി ഇടിച്ചുകയറി മതിലും ഗേറ്റും തകർന്നു

text_fields
bookmark_border
ആറ്റിങ്ങല്‍: നാളികേരം കയറ്റിയ ലോറി ഇടിച്ചുകയറി രണ്ട് സ്ഥാപനങ്ങളുടെ മതിലും ഗേറ്റും തകര്‍ന്നു. ലോറിക്കും കേടുപാടുണ്ട്. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കച്ചേരിനടയ്ക്കും മുനിസിപ്പല്‍ ഓഫിസിനും ഇടക്ക് സബ്ട്രഷറിക്ക് സമീപത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് നാളികേരവുമായി നെയ്യാറ്റിന്‍കരയിലേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി (26) ആണ് വാഹനമോടിച്ചിരുന്നത്. ഇയാള്‍ക്ക് നിസ്സാര പരിക്കേറ്റു. ലോറി റോഡി​െൻറ ഇടത് വശത്തുള്ള നടപ്പാതയിലൂടെയാണ് മതിലിലേക്കിടിച്ചു കയറിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന മെഡിക്കൽ സ്റ്റോറി​െൻറയും സ്വകാര്യ ദന്താശുപത്രിയുടെയും മതിലും ഗേറ്റുമാണ് തകര്‍ന്നത്. റോഡില്‍ വാഹനങ്ങളും യാത്രക്കാരും കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന നാളികേരം റോഡില്‍വീണു. ആറ്റിങ്ങല്‍ പൊലീസി​െൻറയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ വാഹനവും നാളികേരവും വേഗത്തില്‍ റോഡില്‍നിന്ന് നീക്കം ചെയ്തതിനാല്‍ ഗതാഗതതടസ്സമുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story