Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗന്‍വാടി...

അംഗന്‍വാടി ജീവനക്കാര്‍ക്ക് കുടിശ്ശിക നല്‍കും

text_fields
bookmark_border
തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ‍. ഇതനുസരിച്ച് വര്‍ധിപ്പിച്ച ഓണറേറിയം തുക 1--04-2017 മുതലുള്ള കുടിശ്ശിക സഹിതം മാറിനല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. അംഗന്‍വാടി വര്‍ക്കറുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയായും 2016 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനാവശ്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് നല്‍കുന്നതിന് ഉത്തരവായിരുന്നു. ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ വര്‍ധന ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചില്ല. ഇതോടെ 2017--18 സാമ്പത്തികവര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അധിക വിഹിതം വഹിക്കാൻ തീരുമാനിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story