Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലക്ക്​ ...

കന്യാകുമാരി ജില്ലക്ക്​ നാളെ പ്രാദേശിക അവധി

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലക്ക് ബുധനാഴ്ച പ്രദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിട്ടു. നാഗർകോവിൽ നാഗരാജക്ഷേത്രത്തിലെ തേരോട്ടത്തി​െൻറ ഭാഗമായണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമായിരിക്കും. പകരം ഫെബ്രുവരി 10ന് പ്രവൃത്തി ദിനമായിരിക്കും. ഓഖി: ധനസഹായം നൽകി നാഗർകോവിൽ: ഓഖി ദുരന്തത്തിൽ മരിച്ച അഞ്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20ലക്ഷം രൂപ വീതം കലക്ടർ സജൻസിങ് ആർ.ചവാൻ വിതരണം ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിൽകൂടി തിരിച്ചറിഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്തത്. നേരേത്ത 16 മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം നൽകിയിരുന്നു. ഇതുവരെ മരിച്ച 21പേർക്കായി 4.20കോടിയുടെ ധനസഹായം വിതരണം ചെയ്തതായി ജില്ല ഭരണകൂടം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story