Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യമേഖലയിൽ പുത്തൻ...

ആരോഗ്യമേഖലയിൽ പുത്തൻ ചുവടുവെപ്പായി റീസസ് ആപ്

text_fields
bookmark_border
കൊല്ലം: ആരോഗ്യമേഖലയിൽ പുതിയൊരു ചുവടുവെപ്പുമായി റീസസ് ആപ്. മുന്നറിയിപ്പില്ലാതെ ഉണ്ടാവുന്ന അപകടങ്ങളിലും ദുരന്തങ്ങളിലും പെടുന്നവരുടെ സേവനത്തിനായി റീസസ് മെഡിക്കൽ സർവിസ് സി.ഇ.ഒയും സ്ഥാപകനുമായ ഡോ. ആഷിക്കി​െൻറ നേതൃത്വത്തിലുള്ള സംഘം സൃഷ്‌ടിച്ച വെബ് പോർട്ടലി​െൻറ ഉദ്ഘാടനം കലക്‌ടർ എസ്. കാർത്തികേയൻ നിർവഹിച്ചു. കൊല്ലം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കമീഷണർ അജിതാ ബീഗം മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ എല്ലാ ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ട്രാൻസ്ഫർ നെറ്റ്‌വർക്ക് ഇല്ലാത്ത സാഹചര്യത്തിൽ ആരോഗ്യമേഖലയെ ഏത് സാഹചര്യത്തെയും നേരിടാൻ പര്യാപ്‌തമാക്കുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന വെബ്‌പോർട്ടലാണിതെന്ന് ഡോ. ആഷിക്ക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രൈമറി, കമ്യൂണിറ്റി ഹെൽത്ത് സ​െൻററുകൾ ട്രോമാ ലെവൽ, നാട്ടിൻ പ്രദേശങ്ങളിലെ ആശുപത്രികൾ എന്നിവയെ അതെ ജില്ലയിലെ സൂപ്പർസ്‌പെഷാലിറ്റി ആശുപത്രികളുമായി ബന്ധിപ്പിക്കുകയാണ് പോർട്ടലിലൂടെ ചെയ്യുന്നത്. ഇതിലൂടെ രോഗിയുടെ വിവരങ്ങൾ, ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ (ഐ.സി.യു വേക്കൻറ് ബെഡ്, വ​െൻറിലേറ്റർ, ഡോക്‌ടർമാരുടെ വിവരങ്ങൾ മുതലായവ) എന്നിവ സൈറ്റി​െൻറ സഹായത്തോടെ മനസ്സിലാക്കാൻ സാധിക്കും. രോഗിയെ റെഫർ ചെയ്യുന്നതിന് മുമ്പ് എല്ലാവിവരങ്ങളും മുൻകൂറായി ആശുപത്രിക്ക് ലഭിക്കും. ദുരന്തത്തിൽപെടുന്നവർക്കും പ്രദേശത്തെ ആശുപത്രികളിലെ തത്സമയ വിവരങ്ങൾ സൈറ്റിലൂടെ മനസ്സിലാക്കാം. സാധാരണക്കാർക്കും പ്രയോജനമാകുന്ന മൊബൈൽ ആപ്ലിക്കേഷനാണ് റീസസി​െൻറ മറ്റൊരു സേവനം. അത്യാഹിതമുണ്ടാകുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള ആംബുലൻസ്, ഹോസ്‌പിറ്റൽ എന്നിവ കണ്ടെത്താനും ആംബുലൻസ് പ്രീ - ബുക്കിങ്, ബ്ലഡ് പ്രോഡക്‌സ് ലഭ്യത എന്നിവയും ലഭ്യമാണ്. രാജ്യവ്യാപകമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അധിക ഫീച്ചറുകളായി എയർ ആംബുലൻസ് സർവിസ്, ലാബോറട്ടറീസ്, മെഡിക്കൽ എക്യുപ്‌മ​െൻറ്സ് സ്‌റ്റോർ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റീസസി​െൻറ സഹസ്ഥാപകരായ ഡോ. അനു ആൻറണി. ഡോ. രാജേഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story